സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

2 years, 7 months Ago | 440 Views
ബി.എസ്.എ സ് സദ്ഭാവാന ട്രസ്റ്റിന്റെ ആഭി മുഖ്യത്തിൽ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
മഞ്ചു വെള്ളായണി രചിച്ച 'ഹാലാസ്യമാഹാത്മ്യം' എന്ന കൃതിയും കെ.ജി. ചന്ദ്രശേഖരൻ നായർ രചിച്ച 'തിരുകുറളിലെ ഉപമകൾ' എന്ന കൃതിയും ശൈലജ രവീന്ദ്രൻ രചിച്ച 'തവള രാജകുമാരി' എന്ന കൃതിയുമാണ് പ്രകാശനം ചെയ്തത്. ഒക്ടോബർ 5ന് വർക്കല ശ്രീനാരായണഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വച്ച് വർക്കല ശ്രീ നാരായണഗുരുകുല അദ്ധ്യക്ഷനും ഗുരുവുമായ സ്വാമി മുനിനാരായണപ്രസാദാണ് മഞ്ചു വെള്ളായണിയുടെ 'ഹാലാസ്യ മാഹാത്മ്യം' പ്രകാശനം ചെയ്തത്. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ പുസ്തകം ഏറ്റുവാങ്ങി. ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ ഗ്രന്ഥകർത്താവ് മഞ്ചു വെള്ളായണി മറുപടി പ്രസംഗം നടത്തി.
ഒക്ടോബർ 7ന് കവടിയാ ർ ബി.എസ്.എസ് സദ്ഭാവനാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 'തിരുകുറളിലെ ഉപമകൾ', 'തവള രാജകുമാരി' എന്നീ കൃതികൾ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി പ്രകാശനം ചെയ്യുകയുണ്ടായി. ചലച്ചിത്ര നടനും സംവിധായകനുമായ കെ. മധുപാൽ കൃതികൾ ഏറ്റുവാങ്ങി.
കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തമിഴ് സംഘം ജനറൽ സെക്രട്ടറി എസ്. മുരുകൻ, ജി. രാമചന്ദ്രൻ പിള്ള, ശൈലജ രവീന്ദ്രൻ, ഡോ. എം.ആർ. തമ്പാൻ, കൊല്ലം തുളസി, ജയ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.എ സ്.എസ് ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) മഞ്ജു ശ്രീകണ്ഠൻ കൃതജ്ഞത പ്രകാശിപ്പിച്ചു.
Read More in Organisation
Related Stories
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 6 months Ago
കാര്യവിചാരം
3 years, 4 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
3 years, 1 month Ago
പ്രവർത്തനവും വിജയവും
3 years, 1 month Ago
ബ്രസീലിൽ നിന്ന് കേരളത്തിൽ കപ്പ (മരച്ചീനി) വന്ന വഴി
1 year, 3 months Ago
മേയ് ഡയറി
4 years, 2 months Ago
മറുകും മലയും
2 years, 5 months Ago
Comments