ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു ഇടുക്കികാരി : നാലാം ക്ലാസുകാരി അര്‍മേനിയയിലേക്ക്

3 years, 2 months Ago | 309 Views
കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പ്രത്യേകമായ സൗന്ദര്യമുണ്ട്. അവരുടെ നിഷ്കളങ്കമായ മനസ്സില്‍ വിരിയുന്ന, അവരുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ പടിയാണത്.
ഇനി പരിചയപ്പെടുത്തുന്നത് ഇടുക്കിയില്‍ നിന്നുള്ള ഒരു നാലാം ക്ലാസുകാരിയെയാണ്. അര്‍മേനിയയില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ ഇത്തവണ ഈ ഇടുക്കിക്കാരിയുമുണ്ട്. ഇടുക്കി ഉടുമ്പുചോല സ്വദേശിനിയാണ് ആദ്യ. വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കി.
വലിയ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആദ്യ ഇപ്പോള്‍. ടിവി ഷോകളില്‍ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നില്‍ അനുകരിച്ചാണ് ഈ കൊച്ചു മിടുക്കിയുടെ തുടക്കം. മോഡലിംഗിനോടുള്ള ആദിയോടുള്ള താത്പര്യം കണ്ട മാതാപിതാക്കള്‍ ഈ കൊച്ചുമിടുക്കിയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്കി ഒപ്പം നിന്നു.
ഇന്ന് ഇടുക്കിയിലെ മലയോരത്ത് നിന്നും മോഡലിംഗിന്റെ ലോകം കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് ഈ നാലാം ക്ലാസുകാരി. "മിസ് വേള്‍ഡ് എന്നത് ഭയങ്കര ക്രേസി ആണ് എനിക്ക്. ഞാന്‍ പങ്കെടുക്കുന്ന ഓരോ ഷോകളും അതിലേക്കുള്ള ചുവടു വെപ്പാണ്. അതിനായാണ് ഞാന്‍ പരിശ്രമിക്കുന്നതും" എന്നാണ് ഈ കൊച്ചുമിടുക്കി തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞത്.
ആര്‍ട് കമ്പനിയുടെ നേതൃത്വത്തില്‍ മലബാര്‍ ഫാഷന്‍ ഷോയില്‍ ഇടുക്കിയില്‍ നിന്ന് പങ്കെടുത്ത ഏക മത്സരാര്‍ത്ഥിയായിരുന്നു ആദ്യ. ഫാഷന്‍ റണ്‍വെ ഇന്റര്‍നാഷണലില്‍ തൃശൂര്‍ വെച്ച് നടത്തിയ ഒഡിഷനില്‍ പിന്നീട് അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളില്‍ കുട്ടികളോടൊപ്പം ഇന്റര്‍നാഷണല്‍ ഫിനാലെയില്‍ പങ്കെടുത്ത് സെക്കന്‍ഡ് റണ്ണറപ്പ് ആയി. ഇനി അര്‍മേനിയയില്‍ നടക്കുന്ന വേള്‍ഡ് ഫിനാലയിലെ കിരീടം ചൂടണം. അതിനുള്ള തയായറെടുപ്പിലാണ് ആദ്യ. മാതാപിതാക്കളായ ജിമിയും ലിജയും ആദ്യയുടെ വിജയം കാണാന്‍ വേണ്ട പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
Read More in Kerala
Related Stories
ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന് തുടക്കമായി
3 years, 10 months Ago
സ്വപ്ന സാക്ഷാത്കാരം വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
3 months, 2 weeks Ago
ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കല്‍ ഉടന്‍
2 years, 12 months Ago
പെരിയാർ കടുവാസങ്കേതത്തിൽ മംഗളയ്ക്ക് പ്രത്യേകം കാട്
4 years, 4 months Ago
കേരളത്തിലെ താപനില: ചൂടറിഞ്ഞ് മാർച്ച്
4 years, 5 months Ago
അഡ്വ. പി സതീദേവി കേരള വനിത കമ്മിഷന് അധ്യക്ഷ
3 years, 10 months Ago
കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്
3 years, 2 months Ago
Comments