ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ

2 years, 5 months Ago | 317 Views
ഒക്ടോബർ 1
ദേശീയ വന്യജീവിവാരം ആരംഭിക്കുന്നത് ഒക്ടോബർ 1 നാണ്. ഒരാഴ്ചക്കാലം വന്യജീവി സംരക്ഷണം സംബന്ധിച്ചും പരിപാലനം സംബന്ധിച്ചുമുള്ള പരിപാടികൾ സംഘടിപ്പിക്കപ്പെടും. കേന്ദ്ര-സംസ്ഥാന വനം വകുപ്പുകളും മറ്റ് സന്നദ്ധ സംഘടനകളും പരിപാടികൾക്ക് നേതൃത്വം നൽകും. വന്യജീവി സംരക്ഷണം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുതകുന്നവിധത്തിലുള്ള പരിപാടികൾക്കായിരിക്കും ഈ വേളയിൽ ഊന്നൽ നൽകുക.
ഒക്ടോബർ 1 ലോക സംഗീതദിനമായും ആചരിക്കപ്പെടുന്നു. സംഗീതസഭകൾ, സംഗീത വിദ്യാലയങ്ങൾ, സംഗീത സംഘടനകൾ തുടങ്ങിയവ ഈ ദിനത്തിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും സംഗീതമെന്ന മഹാസാഗരത്തെക്കുറിച്ചുള്ള പഠനക്ലാസുകളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര വൃദ്ധദിനവും ഒക്ടോബർ ഒന്നിനാണ്. വയോജന സംരക്ഷണ പരിപാടികൾക്കു രൂപം നൽകുന്നതിനും വൃദ്ധജന സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെയും അധികാരി വർഗ്ഗത്തെയും ബോധവൽക്കരിക്കുന്നതിനുതകുന്ന പരിപാടികളായിരിക്കും ഈ ദിനത്തിൽ പ്രാധാന്യം നൽകുക.
പനമ്പള്ളി ഗോവിന്ദമേനോന്റെ ജന്മദിനം ഒക്ടോബർ ഒന്നിനാണ്. രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും സംഘാടകരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പനമ്പള്ളി ഗോവിന്ദമേനോൻ 1908 ഒക്ടോബർ ഒന്നിനാണ് ജനിച്ചത്. ആനിബസന്റ് ജന്മദിനവും ഒന്നിനാണ് 1847 ഒക്ടോബർ ഒന്നിനാണ് ആനിബസന്റ് ജനിച്ചത്.
ഒക്ടോബർ 2
ഒക്ടോബർ മാസത്തിലെ എന്നല്ല; വർഷത്തെയും വർഷങ്ങളിലെയുമെന്നല്ല എക്കാലത്തെയും അതിപ്രധാന ദിനമാണ് ഒക്ടോബർ 2. മഹാത്മാഗാന്ധി ജയന്തി ദിനം. 'ഇങ്ങനെയൊരു മനുഷ്യൻ മജ്ജയും മാംസവുമായി ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറകൾ വിശ്വസിച്ചെന്ന് വരില്ല' വിശ്വവിഖ്യാതനായ ഐൻസ്റ്റീൻ പറഞ്ഞതാണിത്. നൂറ്റാണ്ടു കണ്ട ഏറ്റവും മഹാനായ വ്യക്തി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ മഹാത്മജി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യം വിളിച്ചത് രവീന്ദ്രനാഥ ടാഗൂർ ആണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിളിച്ചത് സുഭാഷ് ചന്ദ്രബോസും. നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ച ഒരു ജനതയെ ഉയർത്തെഴുന്നേൽപ്പിച്ചത് മഹാത്മജിയാണ്. 1869 ഒക്ടോബർ രണ്ടിന് ആ പുണ്യാത്മാവ് ജന്മം കൊണ്ടിരുന്നില്ലെങ്കിൽ ഇന്നും നാം പാരതന്ത്ര്യത്തിന്റെ കുളിരിലമർന്ന് കഴിയേണ്ടിവന്നേനെ.
ഭാരതീയർ മാത്രമല്ല ലോകം തന്നെ മഹാത്മജിയെ നെഞ്ചോടുചേർത്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസദിനമായി ആചരിക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രയുടെ ജനനവും ഒക്ടോബർ രണ്ടിനാണ് 194 ഒക്ടോബർ 2 ആയിരുന്നു അദ്ദേഹം ജനിച്ചത്. 1966 ജനുവരി 11ന് അദ്ദേഹം അന്തരിച്ചു. താഷ്കെന്റിലായിരുന്നു അന്ത്യം.
രാജാരവിവർമ്മയുടെ ചരമദിനം ഒക്ടോബർ രണ്ടിനാണ്. 1906 ജനുവരി രണ്ടിന് ആ മഹാ ചിത്രകാരൻ വിട പറഞ്ഞു. ലോക വെജിറ്റേറിയൻ ദിനവും ഒക്ടോബർ രണ്ടിനാണ്. ലോക മൃഗദിനമായം ഈ ദിവസം ആചരിക്കപ്പെടുന്നു.
ഒക്ടോബർ 4
ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്ടിനിക്ക് ഒന്ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചത്.
ഒക്ടോബർ നാലിനായിരുന്നു. 1957 ആയിരുന്നു വിക്ഷേപണം.
ഒക്ടോബർ 6
വി. കെ. കൃഷ്ണമേനോൻ ചരമദിനമാണ് ഒക്ടോബർ 6. 1947 ഒക്ടോബർ ആറിന് ആ അർപ്പിത ജീവിതത്തിന് തിരശ്ശീല വീണു.
ജോൺ ഡാൾട്ടന്റെ ജനനവും ഒക്ടോബർ ആറിനാണ്. 1766 ഒക്ടോബർ 6നാണ് അദ്ദേഹം ജനിച്ചത്.
ഒക്ടോബർ 7
കെ. കേളപ്പന്റെ ചരമദിനമാണ് ഒക്ടോബർ 7 ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങളെ അറിയിക്കുന്ന കാര്യത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന്റെ ജീവിതം 1971 ന് അവസാനിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവും കേരളപ്പനായിരുന്നു. കോഴിക്കോട്ടെ സാധാരണ നായർ കുടുംബത്തിൽ 1889 ലായിരുന്നു ജനനം.
ശാസ്ത്രജ്ഞൻ നീൽസ് ബോറിന്റെ ജന്മദിനമാണ് ഒക്ടോബർ 7. ആറ്റത്തിന്റെ ഘടനയെ കുറിച്ച് പഠിച്ച ശാസ്ത്രജ്ഞൻ നീൽസ് ബോർ 1850 ഒക്ടോബർ 7ന് ജനിച്ചു. ഒക്ടോബർ മാസത്തെ ആദ്യ തിങ്കളാഴ്ച ലോക പാർപ്പിടദിനമായി ആചരിക്കുന്നു. ഈ വർഷത്തിൽ ഒക്ടോബർ 7 ആണ് ആദ്യതിങ്കളാഴ്ച. 1986 മുതലാണ് പാർപ്പിട ദിനം ആചരിക്കാൻ തുടങ്ങിയത്. ഇംഗ്ലീഷിൽ ഈ ദിനത്തെ ഹാബിറ്റാറ്റ്ഡേ എന്നാണ് പറയുന്നത്.
ഒക്ടോബർ 8
ഒക്ടോബർ 8 ഇന്ത്യൻ വ്യോമസേനാദിനമാണ്. ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത് 1932 ഒക്ടോബർ എട്ടിനാണ്. 1950 ജനുവരി 26ന് പേര് 'ഇന്ത്യൻ എയർഫോഴ്സ്' എന്നാക്കി. ഇന്ത്യൻ വ്യോമസേനയുടെ ആത്മവിശ്വാസം ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും വ്യോമസേന രാജ്യത്തിനു നൽകിയവരുന്ന സേവനത്തെ ഓർമ്മപ്പെടുത്തുകയെ ന്നതും ലക്ഷ്യമാണ്.
ജയപ്രകാശ് നാരായണന്റെ ചരമ ദിനവും ഒക്ടോബർ എട്ടിനാണ്. സ്വാതന്ത്ര്യസമരസേനാനിയും സർവ്വോദയ നേതാവുമായിരുന്ന അദ്ദേഹം 1979 ഒക്ടോബർ എട്ടിന് ഇഹലോകവാസം വെടിഞ്ഞു.
അധികാര സ്ഥാനങ്ങളിൽ നിന്നും എന്നും ഒഴിഞ്ഞു നിന്നിരുന്നു എന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു.
ഒക്ടോബർ 9
ലോക തപാൽ ദിനമാണ് ഒക്ടോബർ 9. തപാൽ സംവിധാനം ലോകത്തിനു നൽകിയിട്ടുള്ള സേവനങ്ങളെ സ്മരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയാണ് ഒക്ടോബർ 9 തപാൽ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1500 ലധികം രാജ്യങ്ങൾ തപാൽ ദിനം ആചരിക്കുന്നുണ്ട്.
ഒക്ടോബർ 10
ലോക മാനസികാരോഗ്യദിനമായി ഒക്ടോബർ 10 ആചരിക്കപ്പെടുന്നു. ആരോഗ്യമുള്ള മനസ്സ് ഒരുക്കി യെടുക്കേണ്ടതിന്റെ അനിവാര്യത മനുഷ്യസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. 'ഈ ലോകത്ത് നിന്റെ സ്നേഹം ഏറ്റവും കൂടുതൽ അർഹിക്കുന്നത് നീ തന്നെയാണ്' എന്ന ശ്രീബുദ്ധന്റെ വചനം മനോബലമുള്ളവരാവാൻ വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്. 1992 മുതൽ ലോക മാനസികാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചുവരുന്നു.
പ്രശസ്ത കവിയും ശ്രദ്ധേയ വിവർത്തകനുമായ നാലപ്പാടു നാരായണമേനോൻ ജനിച്ചത് 1987 ഒക്ടോബർ 10നാണ്. പുന്നയൂർക്കുളത്ത് നാലപ്പാട്ടുവീട്ടിൽ ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ കവിതകൾ രചയിക്കാൻ തുടങ്ങിയിരുന്നു. തന്റെ സഹധർമ്മിണിയുടെ അകാല ദേഹ വിയോഗത്തെ തുടർന്ന് രചിക്കപ്പെട്ട 'കണ്ണുനീർത്തുള്ളി' എന്ന കാവ്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
ഹെൻട്രി കാവൻഡിഷ് ജനിച്ചതും ഒക്ടോബർ പത്തനായിരുന്നു. 1731 ലാ യിരുന്നു ജനനം.
ഒക്ടോബർ 10 നാണ് സി.വി. ശ്രീരാമൻ ചരമദിനം. ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായും ആചരിക്കുന്നു.
പ്രസിദ്ധ നാടകകൃത്തം നടനുമായ കൈനിക്കര പത്മനാഭപിള്ളയുടെ ജനനം ഒക്ടോബർ 10 നാണ്. ചങ്ങനാശേരി പെരുന്നയിൽ 1898 ലാണ് കൈനിക്കര ജനിച്ചത്. കൈനിക്കര കുമാരപിള്ള സഹോദരനാണ്.
ഒൿടോബർ 11
പെൺകുട്ടികൾക്ക് വേണ്ടിയുള്ള അന്തർദേശീയ ദിനമാണ് ഒക്ടോബർ 11. പെൺകുട്ടികൾ നേരിടുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 11 പെൺകുട്ടികൾക്ക് വേണ്ടിയുള്ള അന്തർദേശീയ ദിനമായി യു. എൻ പ്രഖ്യാപിച്ചത്.
സർവോദയ നേതാവായ ജയപ്രകാശ് നാരായണന്റെ ജന്മദിനമാണ് ഒക്ടോബർ 11. ബീഹാറിൽ 1902 ലായിരുന്നു ജനനം.
മലയാള കവിതാസാമ്രാജ്യത്തിലെ ചക്രവർത്തിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജനനം ഒക്ടോബർ 11 നായിരുന്നു. മലയാള കവിതയെ സ്വർണ്ണ കിരീടം ചൂടിച്ച അദ്ദേഹം ഇടപ്പള്ളിയിൽ 1911 ലാണ് ജന്മം കൊണ്ടത്. കവിയും അടുത്ത സുഹൃത്തുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയിൽ മനംനൊന്ത് രചിച്ച വിലാപകാവ്യമാണ് രമണൻ.
ഒക്ടോബർ 12
മലയാളഭാഷയുടെ ആഭരണമായിരുന്ന എൻ. വി. കൃഷ്ണവാരിയർ ഓർമ്മയായത് ഒക്ടോബർ 12 നാ യിരുന്നു.
ഒക്ടോബർ 13
പ്രകൃതിക്ഷോഭ പ്രതിരോധദിനമാണ് ഒക്ടോബർ 13 പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിക്കാം എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ നൽകുന്നത്. എന്നാൽ എല്ലാം നമുക്കുമാത്രമെന്ന ചിന്തയോടെ പ്രകൃതി വരുംതലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ എല്ലാം നമുക്കു മാത്രമെന്ന ചിന്തയോടെ പ്രകൃതി വല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. വെള്ളവും വായുവും പരിസ്ഥിതിയുമൊക്കെ മലിനമാക്കപ്പെടുന്നു. പ്രകൃതിയെ വല്ലാതെ നോവിക്കുന്നു. ഇതിനുള്ള മറുപടി പ്രകൃതിയിൽ നിന്നു തന്നെ കിട്ടും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലും രാജ്യത്ത് ഉടനീളവും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ. ഇതിന് പ്രതിവിധിയായി ഒന്നേയുള്ളൂ എല്ലാ രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കുക. പ്രകൃതിക്ഷോഭ പ്രതിരോധ ദിനാചരണം ഇതിന് ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.
ഒക്ടോബർ 14
യൂണിവേഴ്സൽ ദ്യാസ് ലോ പി. വി = എൻ. ആർ. ടി അവതരിപ്പിച്ചത്1886 ഒക്ടോബർ 14നാണ്. ജേക്കബ്സ്വാന്റ ഹോഫ് എന്ന ശാസ്ത്രജ്ഞനാണ് ഇതിന്റെ ഉപജ്ഞാതാവ്.
ഒക്ടോബർ 15
ഒക്ടോബർ 15 ലോക അന്ധദിനമായി ആചരിക്കുന്നു. കാഴ്ച നഷ്ടപ്പെട്ടതോ ജന്മനാഅന്ധത ബാധിച്ചതോ ആയ അന്ധരെ മറ്റുള്ളവർക്കൊപ്പം ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് അന്ധതാദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സഹജീവികളെ സഹായിക്കുക എന്ന ധർമ്മത്തെക്കുറിച്ച് സമൂഹത്തെ ഓർമ്മപ്പെടുത്താനും ഈ ദിനാചരണം സഹായിക്കുന്നു.
കേരള സാഹിത്യ അക്കാദമിയാരംഭിച്ചതും ഒക്ടോബർ 15നാണ്.
ഒക്ടോബർ 16
മഹാകവി വള്ളത്തോൾ 1878 ഒക്ടോബർ നാരായണമേനോനോന്റെ ജന്മദിനമാണ് ഒക്ടോബർ 16. നവോത്ഥാന നായകരിൽ പ്രധാനിയായ വള്ളത്തോൾ 1878 ഒക്ടോബർ 16ന് പൊന്നാനിയിലാണ് ജനിച്ചത്. 1930 ൽ അദ്ദേഹം കുന്നംകുളത്ത് സ്ഥാപിച്ച കഥകളി വിദ്യാലയമാണ് പിന്നീട് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലമായി മാറിയത്. ബധിരത ബാധിച്ച അദ്ദേഹം കേൾവി നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ രചിച്ചതാണ് ബധിരവിലാപം എന്ന ഖണ്ഡകാവ്യം.
ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കപ്പെടുന്നു. യു. എൻ. ഏജൻസിയായ ഭക്ഷ്യ-കാർഷിക സംഘടന (എഫ്.എ.ഒ) രൂപംകൊണ്ടത് ഒക്ടോബർ 16 നായിരുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് ഈ ദിനം ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. 1979 ൽ നടന്ന എഫ്.എ.ഒ യുടെ പൊതുസമ്മേളനമാണ് ഈ ദിനാചരണത്തിനുള്ള തീരുമാനമെടുത്തത്.
ചൈന ആദ്യത്തെ ആറ്റംബോംബ് പരീക്ഷിച്ച ദിനവും ഒക്ടോബർ 16 ആണ്. 1964 ആയിരുന്നു അത്.
ഒക്ടോബർ 17
ഇടശ്ശേരി ഗോവിന്ദൻ നായർ ചരമദിനമാണ് ഒക്ടോബർ 17.
ഒൿടോബർ 18
തോമസ് ആൽവാ എഡിസൺ ഇഹലോകവാസം വെടിഞ്ഞത് ഒക്ടോബർ 18 നാണ്.
ഇരയിമ്മൻ തമ്പി ജന്മദിനം ഒക്ടോബർ 18 നാണ്. സാഹിത്യകാരനും ആട്ടക്കഥാകൃത്തുമായ അദ്ദേഹം തിരുവനന്തപുരം കരമനയിൽ 1783 ലാണ് ജനിച്ചത്. ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾ കിടാവോ എന്നാരംഭിക്കുന്ന ഗാനം പ്രസിദ്ധമാണ്. 14 വയസ്സുള്ളപ്പോൾ കവിതാരചന ആരംഭിച്ച ഇരയിമ്മൻതമ്പി 1956 ജൂലൈ 29ന് അന്തരിച്ചു.
ഒക്ടോബർ 19
മാക്സ്പ്ലാങ്ക് ക്വാണ്ടം തിയറി അവതരിപ്പിച്ചു. 1900 ഒക്ടോബർ 19നാണ് തിയറി അവതരിപ്പിച്ചത്.
നക്ഷത്രങ്ങളുടെ പരിണാമഘട്ടങ്ങളെപ്പറ്റി പഠനം നടത്തിയ സുബ്രഹ്മണ്യം ചന്ദ്രശേഖറുടെ ജന്മനാളും ഒക്ടോബർ 19 നാണ്. 1910 ഒക്ടോബർ 19 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1968 -ൽ അദ്ദേഹത്തെ ഭാരതം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
ഒക്ടോബർ 20
മലയാള ഭാഷയിലെ ആദ്യ നോവലിന്റെ രചയിതാവായ അപ്പുനെടുങ്ങാടി ജനിച്ചത് ഒക്ടോബർ 20 നാണ്. 1963 ഒക്ടോബറിൽ കോഴിക്കോട്ടായിരുന്നു ജനനം. മലയാളത്തിലെ ആദ്യ നോവലായ 'കുന്ദലത' രചിച്ച അദ്ദേഹം പ്രമുഖ അഭിഭാഷകൻ കൂടിയായിരുന്നു. ലക്ഷണം തികഞ്ഞ ഒരു നോവൽ ആയിരുന്നില്ല 'കുന്ദലത കൂടുതൽ എന്നതുകൊണ്ട് ആദ്യമലയാളനോവൽ എന്ന പദവി ഒ. ചന്തുമേനോൻ രചിച്ച 'ഇന്ദുലേഖ' യ്ക്കാണ് നൽകപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് കോഴിക്കോട്ടു സ്ഥാപിച്ചതും അപ്പുനെടുങ്ങാടിയാണ്. 1899 ലായിരുന്നു അത്. മലബാറിലെ ആദ്യ പാൽ വ്യവസായശാലയുടെ സ്ഥാപകനും അദ്ദേഹമാണ്. 1933 നവംബർ 7 -ന് അദ്ദേഹം അന്തരിച്ചു.
ഒക്ടോബർ 21
ആൽഫ്രഡ് നോബലിന്റെ ജന്മദിനം ഒക്ടോബർ 21നാണ്. 1833 ഒക്ടോബർ 21നാണ് ആൽഫ്രഡ് നോബൽ ജനിച്ചത്. ഡൈനാമിറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് നോബേൽ.
ഒക്ടോബർ 24
ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭാദിനമാണ്. 1945 ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ റൂസ്വെൽറ്റാണ് ഈ പേര് നിർദ്ദേശിച്ചത്. സഖ്യശക്തികളായ 26 രാജ്യങ്ങൾ ചേർന്ന് ഐക്യരാഷ്ട്ര പ്രഖ്യാപനം ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
ഒക്ടോബർ 25
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ ചരമദിനമാണ് ഒക്ടോബർ 25. 1977 ഒക്ടോബറിലായിരുന്നു അദ്ദേഹം അന്തരിച്ചത്. 1957ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച
മുണ്ടശ്ശേരി മാസ്റ്റർ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്. അദ്ദേഹം രൂപം നൽകിയ വിദ്യാഭ്യാസ ബിൽ ചരിത്രം തിരുത്തി കുറിച്ചു. 1959-ൽ പ്രഥമമന്ത്രിസഭ പിരിച്ചുവിട്ടതോടെ മന്ത്രിസ്ഥാനം അവസാനിച്ചു. നവജീവൻ, കേരളം, പ്രേക്ഷിതൻ, കൈരളി എന്നീ മാസികകളുടെ പത്രാധിപത്യം വഹിച്ചിരുന്ന മുണ്ടശ്ശേരി 1960 ആം കാലഘട്ടത്തിൽ മംഗളോദയം മാസികയുടെയും പ്രസാധകശാലയുടെയും ചുമതലയും വഹിച്ചിരുന്നു. 1965 മുതൽ മൂന്ന് വർഷക്കാലം കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. 1970-ൽ വീണ്ടും നിയമസഭാംഗമായി. സംസ്ഥാനം പ്ലാനിങ് ബോർഡ് അംഗം, കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ തുടങ്ങിയ പദവികളും വഹിച്ചു.
ഒക്ടോബർ 26
അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ ചെറുകാട് ഗോവിന്ദ പിഷാരടിയുടെ ചരമദിനമാണ് ഒക്ടോബർ 26. 1976 ഒക്ടോബർ 26 നായിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ചെറു കാടിന്റെ ജീവിതപ്പാത എന്ന ആത്മകഥ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ഉണ്ടായി. അധ്യാപകജോലി രാജിവെച്ച് നവജീവൻ, ദേശാഭിമാനി പത്രങ്ങളിൽ ജോലി ചെയ്തു. 1914 ഓഗസ്റ്റ് 14-ന് പട്ടാമ്പിയിലായിരുന്നു ജനനം.
ഒക്ടോബർ 27
ഒക്ടോബറിന്റെ നഷ്ടം മാത്രമല്ല ഒരു കാലഘട്ടത്തിന്റെ നഷ്ടം സംഭവിച്ച ദിനമാണ് ഒക്ടോബർ 27. ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന് പാടി കൊണ്ട് ഏതൊരു മനുഷ്യന്റെയും ഉള്ളിന്റെയൂള്ളിലെ വികാരം വരികളിലൂടെ വരച്ചിട്ട മഹാകവി വയലാർ രാമവർമ്മയുടെ ചരമദിനമാണ് ഒക്ടോബർ 27. കേവലം 47 വർഷത്തെ ജീവിതത്തിനിടെ 470 വർഷംകൊണ്ടു ചെയ്യേണ്ടതെല്ലാം ചെയ്തുവച്ച ശേഷമാണ് സ്വർണ്ണ ചിറകടിച്ചാവെളിച്ചം സ്വർഗ്ഗത്തിലേക്ക് പറന്നു പോയത്!
സ്നേഹിക്കയില്ലഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയുമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കവി കൊതി തീരുന്നതുവരെ ഇവിടെ ജീവിച്ചു മരിച്ചതല്ലായെന്ന് വ്യക്തം.
കാലത്തിനുപോലും മറക്കാനാവാതെ മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒട്ടേറെ മനോഹര ഗാനങ്ങളും ജീവിതം തുടിച്ചുനിൽക്കുന്ന കുറെയേറെ കവിതകളുടെ മധുരവും മലയാളികൾക്കു വാരിവിതറിയശേഷമാണ് അദ്ദേഹം യാത്ര പറയാതെ പോയത്.
കേരളവർമ്മ തിരുമുൽപ്പാടിന്റെയും രാഘവപ്പറമ്പിൽ അമ്പാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാർച്ച് 25 നായിരുന്നു ജനനം.
ഇന്ത്യ കണ്ട പ്രഗൽഭരായ രാഷ്ട്രപതിമാരിൽ ശ്രദ്ധേയനായ കെ. ആർ നാരായണൻ ജന്മദിനവും ഒക്ടോബർ 27നാണ്.
ഒക്ടോബർ 29
നവോത്ഥാന നായകരിൽ പ്രധാനിയായ വാഗ് ഭടാനന്ദന്റെ ചരമദിനമാണ് ഒക്ടോബർ 29. 1939 ഒക്ടോബർ 29 നായിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് വയലേരി കുഞ്ഞിക്കണ്ണൻ എന്നായിരുന്നു. പ്രഭാഷണത്തിലുള്ള അസാധാരണ കഴിവും സാമർത്യവുമാണ് വാഗ്ഭടാനന്ദൻ എന്ന പേര് നേടി കൊടുത്തത്. സ്വാമി ശിവാനന്ദബോധിയാണ് ഈ പേര് നൽകിയത്. 1885 ഏപ്രിൽ 25 നായിരുന്നു ജനനം.
ഒക്ടോബർ 31
ഇന്ത്യ കണ്ട ഏക പുരുഷൻ എന്ന് വിശേഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമാണ് ഒക്ടോബർ 31. 1984 ഒക്ടോബർ 31ന് ഇന്ദിരപ്രിയദർശനി വെടിയേറ്റു മരിക്കുകയായിരുന്നു. സ്വന്തം അംഗരക്ഷകരാണ് ഈ ധീരവനിതയ്ക്ക് നേരെ വെടിയുതിർത്തത്.
ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും ഏക പുത്രിയാണ് ഇന്ദിര പ്രിയദർശിനി. 1942 ഫിറോസ് ഗാന്ധിയുമായി വിവാഹം. 1959 ൽ അവർ കോൺഗ്രസ് അധ്യക്ഷയായി. പണ്ഡിറ്റ്ജിയുടെ മരണശേഷം ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വഹിച്ച ഒക്ടോബർ 31 ദേശീയ പുനരർപ്പണദിനമായി ആചരിക്കുന്നു.
Read More in Organisation
Related Stories
രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ
2 years, 2 months Ago
എസ്.എം.എസ്.അയക്കാൻ സൗജന്യ വെബ്സൈറ്റ്
3 years, 7 months Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
3 years, 3 months Ago
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ
3 years, 3 months Ago
ജൂലൈ ഡയറി
2 years, 7 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 7 months Ago
Comments