തേനീച്ച

3 years, 8 months Ago | 529 Views
പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖകരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരികന്നത്. പൂർവ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
മനുഷ്യൻ ഇണക്കി വളർത്തുന്ന വിവിധതരം തേനീച്ചകളിൽ ഒന്നാണ് ഞൊടിയൽ തേനീച്ച. ഏഷ്യയിൽ ജന്മദേശം ഉള്ള ഇത്തരം തേനീച്ചകൾ ഏഷ്യയുടെ വിവിധഭാഗങ്ങളിൽ കണ്ടുവരുന്നു. ഇവയിലും ഏഷ്യൻ ബീസ് ( Apis Cerana Indica ) എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടിയൻ തേനീച്ചയുടെ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ച പെട്ടികളിൽ വളർത്തിയാണ് വ്യവസായികമായി തേനീച്ച കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ബീസ് തേനീച്ച ഇന്നത്തെ ഉത്തരേന്ത്യയിലെ സമതല പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകൾ പാറയിടുക്കുകൾ എന്നിവിടങ്ങളിൽ കൂടുകൂട്ടുന്ന ഇന്ത്യൻ തേനീച്ച ഒന്നിലധികം അടകൾ സമാന്തരമായി നിർമ്മിക്കുന്നു. ശരാശരി തേൻ ശേഖരണ ശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്ത സ്വഭാവം മൂലം പുരാതനകാലം മുതൽ ഇണങ്ങി വളർത്തിയിരുന്നു. ഇന്ത്യൻ തേനീച്ച വ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽ നിന്ന് പ്രതിവർഷം ശരാശരി 3 മുതൽ 15 വരെ കി. ഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 25 കി. ഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്.
ഇറ്റാലിയൻ തേനീച്ചകൾക്ക് (Apis Mellifera) ഇന്ത്യൻ തേനീച്ചകളെക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപ്പാദന ത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
വൻതേനീച്ച/ പെരുന്തേനീച്ച
പെരുന്തേനീച്ച കോളനി (പെരുന്തേൻ) കൂടു കൂട്ടുന്നത് സാധാരണയായി വനാന്തർ ഭാഗത്തുള്ള വൻമരങ്ങളിലും പാറക്കൂട്ടങ്ങളിലും ആണ്. തേൻ സീസൺ സമയങ്ങളിൽ ഇവ നാട്ടു പ്രേദേശങ്ങളിലെ വൻമരങ്ങളിലും പാലങ്ങൾക്ക് അടിയിലും വൻ കെട്ടിടങ്ങൾക്ക് മുകളിലും കൂടുകൂട്ടി കാണാറുണ്ട്. പുറമെ ശാന്ത സ്വഭാവമാണ് എങ്കിലും എന്തെങ്കിലും കാരണവശാൽ കൂട് ആക്രമിക്കപ്പെട്ടാൽ ഇവ അക്രമകാരികൾ ആകാറുണ്ട്. പലപ്പോഴും പരുന്തുകൾ ഇവയുടെ കൂട് ആക്രമിക്കുകയും സമീപ പ്രദേശങ്ങളിൽ ഇവ പറന്നു നടക്കുകയും ചെയ്യുന്നതായി കാണാറുണ്ട്.
ചെറു തേനീച്ച
ചെറു തേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തന രീതിയിലും വളരെ വ്യത്യസ്തമാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്.
ഇത്തരം തേനീച്ച ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളൂകൾ ഇല്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറുപ്പുനിറമാണ്. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റു തേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്പങ്ങളിലെ തേനും ഇവയ്ക്ക് ശേഖരിക്കാൻ കഴിയും. അതിനാൽ തന്നെ ചെറുതേനിന് ഔഷധഗുണം കൂടുതലാണ്.
കോൽ തേനീച്ച
വ്യത്യസ്തമായ ഈ തേനീച്ചക്ക് ഒരു അട മാത്രമുള്ള കൂടാനുള്ളത്. ഇവയെ ഇണക്കി വളർത്താൻ കഴിയില്ല. ഇവയുടെ കൂടുകൾ മരങ്ങളിലും മറ്റും ഒറ്റയ്ക്കും കൂട്ടായും കാണാൻ കഴിയും.
ഇറ്റാലിയൻ തേനീച്ച
യൂറോപ്യൻ ഇനമാണ് ഇറ്റാലിയൻ തേനീച്ച സ്വർണ്ണ നിറമാണ് ഇവയ്ക്ക്. കൂടുപേക്ഷിക്കാനും കൂട്ടം പിരിയാനും ഇഷ്ടമില്ലാത്ത ഇനമാണിവ. ഇന്ത്യൻ തേനീച്ചകളെ ബാധിക്കുന്ന സഞ്ചിരോഗം പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.
തേൻ: മറ്റുപയോഗങ്ങൾ
നെല്ലിക്ക കഷണങ്ങളാക്കി തീയിലിട്ടു രണ്ടാഴ്ച വച്ചാൽ വിറ്റാമിൻ സിയുടെ ഒരു വൻശേഖരം ആണ്. വെയിലിലുണക്കിയ വെളുത്തുള്ളി, കാന്താരിമുളക്, ഇഞ്ചി, ശതാവരി, ഈന്തപ്പഴം, നാടൻ ചെറി എന്നിവ തേനിൽ ഇട്ടു വിഭവങ്ങളുണ്ടാക്കാം.
Read More in Organisation
Related Stories
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
2 years, 2 months Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
3 years Ago
മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച
2 years, 2 months Ago
പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
3 years, 6 months Ago
ഇവിടെ ചരിത്രം ഉറങ്ങുന്നു!
2 years, 7 months Ago
ഫ്രിഡ്ജിൽ വയ്ക്കുന്ന ഇ മെയിൽ
3 years, 6 months Ago
പാബ്ലോ നെരൂദ
3 years, 9 months Ago
Comments