മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years, 11 months Ago | 341 Views
ശ്രദ്ധേയമായ ഒട്ടേറെ പ്രധാന ദിവസങ്ങൾ ഉൾക്കൊള്ളുന്ന മാസമാണ് മാർച്ച് മാസം.
മാർച്ച് 1
അഭ്രപാളികളിലൂടെ മലയാളികളെ പതിറ്റാണ്ടുകളോളം കുടുകുടെ ചിരിപ്പിച്ച അടൂർഭാസി ഈ ഭൂമിയിൽ പിറന്നു വീണത് മാർച്ച് മാസം ഒന്നാം തീയതിയാണ് 1929 മാർച്ച് 1.
മാർച്ച് 2
സരോജിനി നായിഡുവിന്റെ ചരമദിനം. 1949 മാർച്ച് 2 നാണ് നായിഡു ഇഹലോകവാസം വെടിഞ്ഞത്.
മാർച്ച് 3
വന്യജീവി ദിനം
ആഗോളതലത്തില്‍ മാര്‍ച്ച് 3 ന് ലോക വന്യജീവി ദിനം ആഘോഷിക്കപ്പെടുന്നു.
ലോക ശ്രവണ ദിനം
ബധിരത എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടും ശ്രവണശേഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും മാര്‍ച്ച് 3 ന് ലോക ശ്രവണ ദിനം ആചരിക്കുന്നു.
മാർച്ച് 4
ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ടേശ്വരം പത്മനാഭപിള്ള മാർച്ച് 4 നാണ് അന്തരിച്ചത്.
മാർച്ച് 6
സഹോദരൻ അയ്യപ്പൻ അന്തരിച്ചു. 1986 മാർച്ച് 6 നായിരുന്നു ആ ദുഃഖ സംഭവം നടന്നത്. മൈക്കലാഞ്ചലോ ജനിച്ചത് മാർച്ച് 6 നാണ്. 1475 മാർച്ച് 6.
മാർച്ച് 8
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women's day എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു
മാർച്ച് 13
കവിത്രയങ്ങളിലൊരാളായ വള്ളത്തോൾ നാരായണമേനോൻ മാർച്ച് 13 ന് ഇഹലോകവാസം വെടിഞ്ഞു.
മാർച്ച് 14
കമ്മ്യുണിസ്റ്റ് ആചാര്യനായ കാറൽമാർക്സ് അന്തരിച്ചത് 1883 മാർച്ച് 14 നായിരുന്നു. മാർച്ച് 14 എസ്.കെ പൊറ്റക്കാട് ജന്മദിനമാണ്.
പൈ ദിനം മാര്‍ച്ച് 14 ന് ലോകമെമ്പാടും പൈ ദിനം ആഘോഷിക്കുന്നു. പൈ എന്നത് ഒരു സ്ഥിരാങ്കത്തെ പ്രതിനിധീകരിക്കാന്‍ ഗണിതശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ്. ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ വ്യാസവും തമ്മിലുള്ള അനുപാതമാണിത്, 3.14.
മാർച്ച് 15
ആഗോള ഉപഭോക്‌തൃ സംരക്ഷണ ദിനമാണ്. ഉപേഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം ലഭിച്ചതിലൂടെ ഉണ്ടായ നേട്ടങ്ങൾ വളരെ വലുതാണ്.
മാര്‍ച്ച് 16
ദേശീയ വാക്‌സിനേഷന്‍ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 16 ന് ഇന്ത്യയില്‍ ദേശീയ വാക്‌സിനേഷന്‍ ദിനം ആചരിക്കുന്നു, ഇത് ദേശീയ പ്രതിരോധ ദിനം (IMD) എന്നും അറിയപ്പെടുന്നു. 1995 മാര്‍ച്ച് 16 ന് ഓറല്‍ പോളിയോ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ഇത് ആദ്യമായി ആഘോഷിക്കപ്പെട്ടത്.
മാർച്ച് 19
'രണ്ടുകാലിൽ സഞ്ചരിച്ച ഒരു കൊടുങ്കാറ്റ്' അനന്തതയിൽ വിലയം പ്രാപിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവും പണ്ഡിതനുമായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 1998 ലായിരുന്നു തൊഴിലാളിവർഗ്ഗ സംരക്ഷകന്റെ അന്ത്യം സംഭവച്ചത്.
മാര്‍ച്ച് 20
അന്താരാഷ്ട്ര സന്തോഷ ദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 20 ന് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി 2013 മുതല്‍ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിച്ചുവരുന്നു.
മാർച്ച് 21
ലോക വനദിനം
മാർച്ച് 22
ലോക ജലദിനമാണ്. 'ജലം അമൂല്യമാണ് അതു സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് ജലദിനാചരണമാരംഭിച്ചത്.
ശകവർഷത്തെ ആധാരമാക്കിയുള്ള കലണ്ടർ മാർച്ച് 22 ന് ദേശീയ കലണ്ടറായി അംഗീകരിച്ചു.
മാർച്ച് 23
മാർച്ച് 23 ലോക കാലാവസ്ഥ ദിനമാണ്. അതേദിവസം തന്നെയാണ് റാംമനോഹർ ലോഹ്യ ജന്മദിനം. ഭഗത് സിംഗ്, രാജ്ഗുരു, സുവദേവ് എന്നിവരെ തൂക്കിലേറ്റിയ കറുത്ത ദിനവും മാർച്ച് 23 ആണ്.
മാർച്ച് 24
ലോക ക്ഷയരോഗ ദിനമാണ്. ക്ഷയരോഗ നിർമാർജന പരിപാടികളുമായാണ് ക്ഷയരോഗദിനം ആചരിക്കുന്നത്.
മാർച്ച് 25
മലയാള കവിത ഗാനരംഗങ്ങളിൽ വസന്തം വിരിയിച്ച കവി വയലാർ രാമവർമ്മ ജന്മദിനം മാർച്ച് 25 നാണ്.
മാർച്ച് 26
മാർച്ച് 26 വി.ടി. ഭട്ടത്തിരിപ്പാട് ജന്മദിനമാണ്. 1919-ൽ വി.ടി. യും മറ്റു യുവാക്കളും ചേർന്ന് നമ്പൂതിരി യുവജനസംഘടനയും 'ഉണ്ണി നമ്പൂതിരി' എന്ന പേരിൽ അതിന്റെ മുഖപത്രവും ആരംഭിച്ചു. സമുദായ പരിഷ്കരണം ലക്ഷ്യമാക്കി 1929 -ൽ വി.ടി.രചിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ശ്രദ്ധ നേടി. 1931 -ൽ വി.ടി. നടത്തിയ യാചനായാത്ര കേരളത്തിൽ പിന്നീടു നടന്ന പല നവോത്‌ഥാന യാത്രകൾക്കും പ്രോചോദകമായി.
മാർച്ച് 27
ലോക നാടകദിനമായി ആചരിക്കുന്നു. എക്സ്റേ കണ്ടുപിടിച്ച വിൽറഹംകോൺറാഡ് റോൺട്ജൻ ജനിച്ചതും മാർച്ച് 27 നുതന്നെ.
മാർച്ച് 28
മലയാള പത്രപ്രവർത്തനരംഗത്തെ അഗ്നിനക്ഷത്രമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാർച്ച് 28 ന് അന്തരിച്ചു.
മാർച്ച് 29
വേലുത്തമ്പി ജീവ രക്തസാക്ഷിയായത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ചരിത്രത്താളുകളിൽ തിളങ്ങുന്ന ലിപികളാലാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. 1809 ലായിരുന്നു വേലുത്തമ്പിദളവ മരണത്തിന്റെ മടിത്തട്ടിലേക്ക് മടങ്ങിയത്.
മാർച്ച് 30
പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചത് മാർച്ച് 30 നാണ്. ചരിത്ര സംഭവമായ വൈക്കം സത്യാഗ്രഹത്തിന്റെ ആരംഭം 1925 മാർച്ച് 30 നായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ ജന്മദിനമാണ് മാർച്ച് 30. എം.പി. അപ്പൻ ജന്മദിനവും അതേദിവസം തെന്നെ. പ്രശസ്ത സാഹിത്യകാരൻ .വി. വിജയന്റെ ചരമദിനവും മാർച്ച് 30. 2005 മാർച്ച് 30ന് ഒ.വി. വിജയൻ അന്തരിച്ചു.
മാർച്ച് 31
മാർച്ച് 31 നാണ് കമലാദാസ് എന്ന മാധവിക്കുട്ടി കമലാ സുരയ്യയുടെ ജന്മദിനം. പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ അന്തരിച്ചു. കവിതയ്ക്ക് പുതിയ മുഖഭാവം നൽകികൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങൾ വ്യക്തതയോടെ വരച്ചുവച്ച കവിയായിരുന്നു കടമ്മനിട്ട.
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 5 months Ago
മെയ് ഡയറി
4 years, 9 months Ago
ലീഡർ ലീഡർ മാത്രം
3 years, 8 months Ago
ഞാൻ എന്ന ഭാവം കൈ വിടണം
4 years, 8 months Ago
ബി.എസ്.എസ് സാംസ്ക്കാര ഭാരതം കാവ്യസദസ്സ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു
1 year, 9 months Ago
ജൂലൈ മാസത്തെ പ്രധാന ദിവസങ്ങൾ
2 years, 7 months Ago
Comments