തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
4 years Ago | 844 Views
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ചരിത്ര പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്.
ശ്രീ പത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുല ദൈവമാണ്. വിഷ്ണു ഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീര ബാല മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാംകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാ ടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യ ദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ അനന്തപത്മനാഭസ്വാമിയെ കൂടാതെ തെക്കേടത്ത് നരസിംഹ മൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണൻ എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രചരിത്രം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവ രേഖകൾ പുരാതനകാലത്ത് നഷ്ടപ്പെട്ടു. ശ്രീ പദ്മനാഭസ്വാമിയുടെ യഥാർത്ഥ വിഗ്രഹം എപ്പോൾ, ആരാണ് പ്രതിഷ്ഠിച്ച തെന്നതിനെക്കുറിച്ച്, ഏതെങ്കിലും വിശ്വസനീയമായ ചരിത്ര രേഖകളിൽ നിന്നോ മറ്റ് സ്ത്രോതസ്സുകളിൽ നിന്നോ ഒരു കൃത്യതയോടെയും നിണ്ണയിക്കാനാവില്ല. ക്ഷേത്രത്തിന് ഇതിഹാസങ്ങളിലും പുരാണങ്ങളിലും പരാമർശമുണ്ട്. ബലരാമൻ ഈ ക്ഷേത്രം സന്ദർശ്ശിക്കുകയും പത്മതീർത്ഥത്തിൽ കുളിക്കുകയും നിരവധി വഴിപാടുകൾ നടത്തുകയും ചെയ്തുവെന്ന് ശ്രീ മദ് ഭാഗവതം പറയുന്നു. ഒൻപതാം നൂറ്റാണ്ടിലെ കവിയും ആൽവാർ പാരമ്പര്യത്തിലെ 12 വൈഷ്ണവ സന്യാസിമാരിൽ ഒരാളുമായ നമ്മൽവാർ പദ്മനാഭ ഭഗവാന്റെ സ്തുതിക്കായി പത്ത് ശ്ലോകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ അന്തരിച്ച ഡോ. രവി വർമ്മയെപ്പോലെ അറിയപ്പെടുന്ന ചില പണ്ഡിതരും എഴുത്തുകാരും പാരമ്പര്യത്തിലെ 12 വൈഷ്ണവ സന്യാസിമാരിൽ ഒരാളുമായ നമ്മൽവാർ പദ്മനാഭ ഭഗവാന്റെ സ്തുതിക്കായി പത്ത് ശ്ലോകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ അന്തരിച്ച ഡോ. രവി വർമ്മയെപ്പോലെ അറിയപ്പെടുന്ന ചില പണ്ഡിതരും എഴുത്തുകാരും ചരിത്രകാരന്മാരും ഈ ക്ഷേത്രം കലിയുഗത്തിന്റെ ആദ്യ ദിവസം സ്ഥാപിച്ചതാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട് (5000 വർഷങ്ങൾക്ക് മുമ്പ്). ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ നൂറ്റാണ്ടുകളായി കൈമാറപ്പെട്ടുവരുന്നു.
അനന്തശയന മാഹാത്മ്യത്തിൽ പരാമർശിക്കുന്ന കഥ
ദിവാകര മുനി ഒരു മഹാവിഷ്ണു ഭക്തനായിരുന്നു. 'അനാർത്തദേശ' യിൽ ആയിരുന്നപ്പോൾ, അദ്ദേഹം ആഴത്തിലുള്ള തപസ്സ് ചെയ്തു. ഒരു ദിവസം മഹാവിഷ്ണു മുനിക്ക് മുന്നിൽ ഒരു സുന്ദരനായ കുട്ടിയായി പ്രത്യക്ഷപ്പെട്ടു. സുന്ദരനായ കുട്ടി മുനിയുടെ ശ്രദ്ധ ആകർഷിച്ചു. തന്നോടൊപ്പം നിൽക്കാൻ അദ്ദേഹം ദൈവപുത്രനോട് അഭ്യർത്ഥിച്ചു. കുട്ടി ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു.
(തുടരും)
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 10 months Ago
ബി.എസ്.എസ് സാംസ്ക്കാര ഭാരതം കാവ്യസദസ്സ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു
1 year, 5 months Ago
മറുകും മലയും (BSS)
3 years, 4 months Ago
ജൂലൈ മാസത്തെ പ്രധാന ദിവസങ്ങൾ
2 years, 4 months Ago
അക്ഷരശ്ലോകം സദസ്സിന്റെ ഉദ്ഘാടനം ഡോ. എം.ആർ. തമ്പാൻ നിർവഹിച്ചു
1 year, 5 months Ago
പി.കെ.വാര്യർ
4 years, 3 months Ago
Comments