Friday, April 18, 2025 Thiruvananthapuram

ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ സ്കിൽ മിഷൻ രൂപീകരിക്കും: മുഖ്യമന്ത്രി

banner

3 years, 8 months Ago | 333 Views

അഭ്യസ്തവിദ്യർക്ക് ആധുനിക ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ സ്കിൽ മിഷൻ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിലവിലുള്ള സ്ഥാപനങ്ങളിലെ നൈപുണ്യ പരിശീലനം വിപുലീകരിച്ച് 50 ലക്ഷം പേരെ പരിശീലിപ്പിക്കും. ഏതു മേഖലയിലെ പ്രശ്നങ്ങൾക്കും നൂതനസാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നയാൾക്കു സർക്കാർ സഹായവും സബ്സിഡിയും നൽകും. കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും.

ഇതിനായി ടെക്നോപാർക്കിന്റെ നേതൃത്വത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കും. 5 വർഷം കൊണ്ടു 15000 സ്റ്റാർട്ടപ്പുകൾ തുടങ്ങി ഒരു ലക്ഷം പേർക്കു തൊഴിൽ നൽകും. ഹാർഡ്‌വെയർ പാർക്ക് ഐടി വകുപ്പിന്റെ ആലോചനയിലുണ്ട്. ഐടി മേഖലയിൽ 2016-21ൽ മൂന്ന് ഐടി പാർക്കുകളിലായി 52.48 ലക്ഷം ചതുരശ്രയടി സ്ഥലം വർധിപ്പിച്ചതു വഴി 30950 പുതിയ തൊഴിലവസരങ്ങളുണ്ടായി.

ഇക്കാലയളവിൽ 292 ഐടി കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങി. 5 വർഷത്തിനകം 71.22 ലക്ഷം ചതുരശ്രയടി സ്ഥലം കൂടി വർധിക്കുമെന്നും കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ പുതിയ ഐടി കമ്പനികൾ വന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിനു മുഖ്യമന്ത്രി മറുപടി നൽകി. കെ ഫോൺ പദ്ധതി വൈകുന്നതു കോവിഡ് പ്രതിസന്ധി മൂലമാണെന്നും 7389 സർക്കാർ സ്ഥാപനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. 



Read More in Kerala

Comments

Related Stories