Wednesday, Aug. 20, 2025 Thiruvananthapuram

മാസ്‌ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്

banner

4 years, 2 months Ago | 391 Views

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങള്‍ക്ക് 20 ശതമാനം വരെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പി.പി.ഇ. കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി.

22 രൂപയായിരുന്ന എൻ 95 മാസ്‌ക്കിന്റെ  പുതുക്കിയ വില 26 രൂപ. 500 മില്ലി ഹാൻഡ് സാനിറ്റൈസറിന് 192 രൂപയായിരുന്നു വില. പുതുക്കിയ വില 230 രൂപ.  200 മില്ലിക്കു 118 രൂപയും 100 മില്ലിക്ക് 66 രൂപയായും വില പുതുക്കി നിശ്ചയിച്ചു. മൂന്ന് ലെയർ മാസ്‌ക്കിന്റെ വില മൂന്നിൽ നിന്ന് 5 രൂപയാക്കി. ഫെയ്സ് ഷീൽഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില.

സര്‍ജിക്കല്‍ ഗൗണിന്റെ വില 65ല്‍ നിന്ന് 78 ആയി. പരിശോധനാ ഗ്‌ളൗസ് 7 രൂപ, സ്‌റ്റിറൈല്‍ ഗ്‌ളൗസ് 18 രൂപ, എന്‍ആര്‍ബി മാസ്‌ക് 96, ഓക്‌സിജന്‍ മാസ്‌ക് 65, ഫ്‌ളോമീറ്റര്‍ 1824 എന്നിങ്ങനെയാണ് പുതുക്കിയ വില.

അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിൽ പറയുന്നു. 



Read More in Kerala

Comments