നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ

3 years, 1 month Ago | 378 Views
ചക്കരക്കൊല്ലി
ശാസ്ത്രീയ നാമം : Gymnema sylvestre
ഇല, വേര് എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങൾ. അമിതവണ്ണത്തെ കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ജിംനേമിക് ആസിഡ് ആണ് ഈ ചെടിയുടെ ഔഷധശക്തികൾക്ക് നിദാനം. ആസ്ത്മ, നേത്രരോഗങ്ങൾ, നീര്, പാമ്പുവിഷം എന്നിവയ്ക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു. ചക്കരക്കൊല്ലിയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാൽ പ്രമേഹത്തിന് ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചരുന്നു. വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കണ്ണ്, പല്ല് എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ അകറ്റാനും ചക്കരക്കൊല്ലി അടങ്ങിയ ഔഷധം ഉപയോഗിക്കാറുണ്ട്. അലർജിക്കെതിരെയും ചുമ നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ലകൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.
ചുവന്നുള്ളി
ശാസ്ത്രീയ നാമം : Allium sepa
ഹൃദ്രോഹികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്.
ഉള്ളി ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ജലദോഷം തടയാൻ നല്ലതാണ്.
രക്തസമ്മർദ്ദവും ഹൃദ്രോഹങ്ങളും തടയാൻ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്.
ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകൾ എന്നിവയ്ക്ക് പച്ചവെളിച്ചെണ്ണയിൽ ഉള്ളി ചതച്ച് കാച്ചി തേയ്ക്കുന്നത് നല്ലതാണ്.
രക്തക്കുഴലുകളിലെ ബ്ലോക്ക് തീരാനുള്ള ഏക ഔഷധം ചുവന്നുള്ളിയാണ്.
ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ച് ചേർത്ത് 10 ഗ്രാം വീതം ദിവസേന രണ്ടുനേരം കഴിച്ചാൽ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.
ചുവന്നുള്ളി അരിഞ്ഞു പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും.
ഉള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചാൽ കൊളസ്ട്രോൾ വർധന ഉണ്ടാകില്ല. ഹൃദ്രോഗബാധയെ തടയാൻ കഴിയും.
Read More in Organisation
Related Stories
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - തുളസി വയ്ക്കൽ ഉദ്ഘാടനം ചെയ്തു
1 year, 11 months Ago
മറുകും മലയും
3 years, 1 month Ago
കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ
3 years Ago
സുമിത്രയ്ക്ക് സമം സുമിത്ര മാത്രം
3 years, 9 months Ago
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ
2 years, 8 months Ago
ബ്രസീലിൽ നിന്ന് കേരളത്തിൽ കപ്പ (മരച്ചീനി) വന്ന വഴി
1 year, 3 months Ago
Comments