സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്ക്ക് പറന്ന് റഷ്യന്‍ സംഘം; 'ദ ചലഞ്ച്' ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ

3 years, 6 months Ago | 377 Views
സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേയ്ക്ക് പറന്ന് റഷ്യന്‍ സംഘം. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേല്‍സിഡും സംവിധായകന് കിം ഷിന്‍പെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യന്‍ സോയുസ് സ്പേയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര.
ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.25 നാണ് ഇവര്‍ യാത്ര തിരിച്ചത്. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന് രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയയാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. മാസങ്ങളായുള്ള പ്രത്യേക പരിശീലനത്തിന് ഒടുവിലാണ് യാത്ര തിരിച്ചത്.
ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് ഇവര്‍ സുരക്ഷിതരായി എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 12 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഇവര്‍ തിരികെ ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സ് സ്ഥാപകന്‍ എലണ്‍ മസ്കിനും നാസയ്ക്കും ഒപ്പംചേര്‍ന്ന് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ മറികടന്നാണ് റഷ്യന്‍ സംഘം ബഹിരാകാശത്ത് എത്തിയത്.
Read More in World
Related Stories
ഗണിതം പഠിപ്പിച്ച് മുന്നേറി; യുഎസിൽ ഉന്നതസ്ഥാനത്ത് മലയാളിവനിത.
3 years, 11 months Ago
സനോഫി, ജിഎസ്കെ കോവിഡ് വാക്സിനുകൾ ഫലപ്രദമെന്ന് പഠനം
3 years, 11 months Ago
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്.
3 years, 5 months Ago
ഇന്ന് ലോക ആസ്ത്മ ദിനം
3 years, 11 months Ago
ഫിലിപ് രാജകുമാരന് അന്തരിച്ചു
4 years Ago
Comments