ഡോ. തമ്പാനെക്കുറിച്ച് ഡോ. തമ്പാൻ
.jpg)
4 years Ago | 723 Views
വിജ്ഞാനത്തിന്റെ നിറകുടമായ ഡോ. എം. ആർ . തമ്പാൻ പയറ്റാത്ത കളരികളില്ല. രാഷ്ട്രീയ- സംഘടനാ പ്രവർത്തനരംഗത്തും, സർക്കാർ ഉദ്യോഗസ്ഥ രംഗത്തും, പ്രഭാഷണ രംഗത്തും, സാംസ്‌കാരിക പ്രവർത്തന രംഗത്തും എന്നുവേണ്ട പ്രധാനപ്പെട്ട ഏത് രംഗത്തും അദ്ദേഹത്തിന്റെ വിരൽ സ്പർശം ഉണ്ടാവും. താൻ വ്യാപരിക്കുന്ന മേഖലകളിലെല്ലാം തന്നെ അനിതര സാധാരണമായ മികവും പാടവവും പ്രദർശിപ്പിക്കുകയെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളിൽ കൊല്ലത്തെ മികവുറ്റ പ്രവർത്തകനായിരുന്നു എം. ആർ. തമ്പാൻ. യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു. ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹം മുൻനിര പ്രവർത്തകരിലൊരാളായിരുന്നു. പിന്നീട് സർക്കാർ ഉദ്യോഗം ലഭിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്നപ്പോഴും തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഭദ്രമായി കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം അതിന്റെ ഡയറക്ടറായിരുന്ന ഡോ. എം. ആർ . തമ്പാന്റെ പ്രവർത്തന മികവുതന്നെയാണ് .
ഡോ. എം. ആർ . തമ്പാൻ, ഡോ. എം. ആർ . തമ്പാനെക്കുറിച്ച് ഇങ്ങനെ പറയുന്നു 'ഭക്ഷ്യ സമരത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട ഞാനുൾപ്പെടെയുള്ള കെ.എസ് യു പ്രവർത്തകർക്ക് ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നു. ജയിലിൽ നിന്നും ജ്യാമത്തിലിറക്കാൻ വന്ന എന്റെ പിതാവിനെ ഞാൻ മടക്കി അയച്ചു. ജയിലിലായ മുഴുവൻ പ്രവർത്തകർക്കുമൊപ്പം പുറത്തിറങ്ങുന്നതല്ലാതെ ഞാൻ ഒറ്റയ്ക്ക് പുറത്തേക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതിൽ കോപം പൂണ്ട അച്ഛൻ പറഞ്ഞു: "ജയിലിൽ നിന്നിറങ്ങുമ്പോൾ നീ വീട്ടിലേക്ക് വന്നേയ്ക്കരുത് എന്ന് ". ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങൾ ജയിൽ മോചിതരായി. ഞാനുൾപ്പെടെയുള്ള സംഘത്തിന് വിപുലമായ സ്വീകരണമാണ് റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ചിരുന്നത് .
ആവേശകരമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഖദർഹാരങ്ങളണിഞ്ഞ് ജയിലിൽ നിന്നിറങ്ങിവരുമ്പോൾ ദൂരെ ഒഴിഞ്ഞുമാറി അച്ഛൻ നില്കുന്നത് കണ്ടു. കൊട്ടറയെയും കൂട്ടി ഞാൻ അച്ഛന്റെയടുത്തെത്തി. അച്ഛൻ പറഞ്ഞു 'യോഗം കഴിഞ്ഞ് ഉടനെ നീ വീട്ടിലെത്തണം ; അമ്മയും സഹോദരിമാരും വിഷമിച്ച് ഭക്ഷണം പോലും കഴിക്കാതെ കാത്തിരിക്കുകയാണ്....' എന്ന്. ഞാൻ പറഞ്ഞു 'യോഗത്തിന് പോകുന്നില്ല . ഇപ്പോൾ തന്നെ വീട്ടിലേക്ക് പോകാം ....'. ഇതുകേട്ട് പുഞ്ചിരിയോടെ അച്ഛൻ കൊട്ടറയോട് പറഞ്ഞു: "സമരത്തിന് പോകരുതെന്ന് പറഞ്ഞാൽ ഇവൻ സമരത്തിന് പോകും; സമരത്തിന് പോകാൻ പറഞ്ഞാൽ ഇവൻ വീട്ടിൽ പോകും !"
Read More in Organisation
Related Stories
സി. അച്യുതമേനോൻ - നാടിൻറെ അഭിമാനമുഖം
3 years, 1 month Ago
ഇവിടെ ചരിത്രം ഉറങ്ങുന്നു!
2 years, 7 months Ago
കാലം മറക്കാത്ത തമ്പുരാൻ വൈദ്യൻ
3 years, 8 months Ago
മാർച്ച് ഡയറി
4 years, 3 months Ago
ജനശക്തിയാണ് നമ്മുടെ ശക്തി ജനസംഖ്യാ നിയന്ത്രണം വേണ്ട
1 month, 4 weeks Ago
ഫ്രിഡ്ജിൽ വയ്ക്കുന്ന ഇ മെയിൽ
3 years, 6 months Ago
Comments