Saturday, April 19, 2025 Thiruvananthapuram

നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ

banner

3 years, 3 months Ago | 747 Views

വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ

മുക്കുറ്റി

ശാസ്ത്രീയ നാമം : Biophytum Sensitivum

ആയുർവേദ പ്രകാരം  ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങൾ നീക്കാൻ മുക്കുറ്റി സഹായിക്കുന്നു. അണുനാശസ്വഭാവവും, രക്തപ്രവാഹം തടയാനുള്ള കഴിവുള്ളതിനാൽ അൾസറിനും  മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. ഇതിനു പുറമെ വിഷ ചികിത്സക്കും ഉപയോഗിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. പ്രസവിച്ച സ്ത്രീയുടെ ഗർഭപാത്ര ശുദ്ധിക്കുള്ള  മരുന്നായി ഉപയോഗിക്കുന്നു.
മാസമുറ സംബന്ധമായ ക്രമക്കേടുകൾക്ക് ഇത് നല്ലതാണ്. ഹോർമോൺ ബാലൻസിനുള്ള കഴിവ് ഈ ഔഷധ സസ്യത്തിനുണ്ട്.
വിഷ ജീവികളുടെ കടിയേറ്റ ഭാഗത്ത് അരച്ചുപുരട്ടിയാൽ മതി.
അരച്ച് മോരിൽ ചേർത്ത്  കഴിച്ചാൽ വയറിളക്കത്തിൽ നിന്ന്  മോചനം നേടാം.
മുറിവുകളോ പൊള്ളലോ ഉണ്ടായാൽ ഇത് അരച്ച് പുരട്ടുന്നത് നല്ലതാണ്.
ഇത് വേരോടെ അരച്ചുചേർത്ത് തേനും ചേർത്ത് കഴിക്കുന്നത് നെഞ്ചിലെ കഫക്കെട്ടിനും ചുമ, പനി  മുതലായ പ്രശ്നങ്ങൾക്കും നല്ലതാണ്.

ശംഖുപുഷ്പം

ശാസ്ത്രീയ നാമം: Clitoria Ternatea
വേര്, പൂവ്, സമൂലം ഔഷധയോഗ്യമായ ഭാഗങ്ങളാണ്. ആന്റി ഓക്സൈഡ് ഗുണങ്ങൾ ഉള്ളതുകൊണ്ട് ചർമത്തിനും മുടിക്കുമെല്ലാം ഒരുപോലെ ആരോഗ്യം നൽകുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസകോശരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാക്കാനും മാനസിക രോഗ ചികിത്സക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈഗിംക അസുഖങ്ങൾക്കും ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇതിന്റെ സത്ത്  സൗധര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്നു. ബി പി കുറയ്ക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് ശംഖുപുഷ്പം.
തലവേദന ഉണ്ടെങ്കിൽ ശംഖുപുഷ്പത്തിന്റെ രണ്ടില വായിലിട്ട് ചവച്ചാൽ മതിയാകും.
ബുദ്ധിശക്തിക്കും, ധാരണശക്തിക്കും ശംഖുപുഷ്പത്തിന്റെ വേര്  പച്ചക്ക്  അരച്ച്  മൂന്നു ഗ്രാം  എടുത്ത് നെയ്യിലോ വെണ്ണയിലോ ദിവസവും രാവിലെ സേവിക്കുക.
ശംഖുപുഷ്പം പാലിൽ കാച്ചി കുടിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവം ശമിക്കും.
ഇല കഷായം വെച്ച്  വ്രണങ്ങൾ കഴുകാൻ ഉപയോഗിക്കാം.



Read More in Organisation

Comments