Wednesday, April 16, 2025 Thiruvananthapuram

പ്രഥമ ഐഎച്ച്‌ഡബ്ല്യു ജനനി പുരസ്‌കാരം സ്വന്തമാക്കി കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ

banner

3 years, 10 months Ago | 373 Views

2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്‌ഡബ്ല്യു ജനനി പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്വന്തമാക്കി. വനിതാ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തോടനുബന്ധിച്ച്‌ ഇന്റര്‍ഗ്രേറ്റഡ് ഹെല്‍ത്ത് ആന്റ് വെല്‍ബീങ് കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ അവാര്‍ഡ് നല്‍കിയത്.

ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയില്‍ നാടിനെ സുരക്ഷിതമാക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമം ശ്രദ്ധേയമായിരുന്നു. മാത്രമല്ല, അതിനു മുന്‍പ് കേരളം നേരിട്ട മഹാമാരികളെല്ലാം തരണം ചെയ്യാന്‍ കെ കെ ശൈലജയുടെ പിന്‍തുണയും പ്രവര്‍ത്തനങ്ങളും കേരളത്തിന് മുതല്‍ക്കൂട്ടായി.



Read More in Kerala

Comments