അധികാരത്തിൽ 70 വർഷം തികച്ച് എലിസബത്ത് രാജ്ഞി ആഘോഷമാക്കാൻ ബക്കിങ്ഹാം കൊട്ടാരം
4 years, 2 months Ago | 744 Views
ബ്രിട്ടനിൽ എലിസബത്ത് രാജഞി അധികാരത്തിലെത്തിയിട്ട് എഴുപത് വർഷം പൂർത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. വാർഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങൾ, സൈനിക പരേഡുകൾ,പാർട്ടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി ആറിന് 70 വർഷം തികയും. ഇതോടെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കുകയാണ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ജൂൺ രണ്ട് മുതൽ അഞ്ച് വരെയുള്ള നാല് ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.
എട്ടുവയസ്സുമുതലുള്ള യു.കെ. സ്വദേശികൾക്കു മത്സരത്തിൽ പങ്കെടുക്കാം. ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ പുഡ്ഡിംഗ് മത്സരങ്ങളിൽ ടെലിവിഷൻ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവർ മത്സരത്തിൽ വിധികർത്താക്കളാകും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും.
രാജ്ഞിയോടുള്ള ബഹുമാനാർത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തിൽ ഉൾപെടുത്താൻ തീരുമാനിച്ചു. കൊട്ടാരത്തിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ നിരവധി പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Read More in World
Related Stories
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്.
4 years, 10 months Ago
നാസയുടെ 4 ഗഗനചാരികൾ സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര നിലയത്തിലേക്ക്
3 years, 11 months Ago
ഇത് ല ഈബ് ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം
3 years, 11 months Ago
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി .
4 years, 10 months Ago
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
1 year, 9 months Ago
പുസ്തകം തിരഞ്ഞെടുക്കാന്‍ റോബോട്ട്; അദ്ഭുതലോകവുമായി മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി
3 years, 9 months Ago
ഗണിതം പഠിപ്പിച്ച് മുന്നേറി; യുഎസിൽ ഉന്നതസ്ഥാനത്ത് മലയാളിവനിത.
4 years, 10 months Ago
Comments