Saturday, May 24, 2025 Thiruvananthapuram

അക്ഷരശ്ലോകം സദസ്സിന്റെ ഉദ്ഘാടനം ഡോ. എം.ആർ. തമ്പാൻ നിർവഹിച്ചു

banner

11 months Ago | 169 Views

സംസ്‌കാര ഭാരതം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കവടിയാർ സദ്‌ഭാവന അങ്കണത്തിൽ സംഘടിപ്പിക്കപ്പെട്ട അക്ഷരശ്ലോകം സദസ്സിന്റെ ഉദ്ഘാടനം സംസ്‌ഥാന ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറകടർ ഡോ. എം.ആർ. തമ്പാൻ നിർവഹിച്ചു. ബി എസ് എസ് ചെയർമാൻ ബി എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി എസ് എസ് ഡയറക്റ്റർ ജയശ്രീകുമാർ സ്വാഗതം ആശംസിച്ചു. ബി .സ് എസ് അസിസ്റ്റൻ്റ് ഡയറക്ടർ സ്‌മിത മനോജ് കൃതജ്‌ഞത രേഖപ്പെടുത്തി. യുവ ജനോത്സവവേദികളിൽ മാത്രമായി ചുരുങ്ങികൊണ്ടിരിക്കുന്ന അക്ഷരശ്ലോകത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ വിദ്യാധിരാജ അക്ഷരശ്ലോക സമിതി സെക്രട്ടറി കെ.വേലപ്പൻ പിള്ള വിശദീകരിച്ചു. കവിയും നിരൂപകയുമായ നിർമ്മല രാജഗോപാൽ സംസാരിച്ചു.



Read More in Organisation

Comments