Friday, April 18, 2025 Thiruvananthapuram

ഫൈസര്‍, മോഡേണ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ വളരെ ഫലപ്രദമെന്ന് പഠനം

banner

3 years, 2 months Ago | 603 Views

ഫൈസര്‍, മോഡേണ  വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ വളരെ ഫലപ്രദമെന്ന് പഠനം.അധിക ഡോസുകള്‍ ഒമിക്രോണ്‍ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടയാന്‍ 90 ശതമാനം ഫലപ്രദമാണെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബൂസ്റ്റര്‍ ഡോസുകള്‍ അത്യാഹിത വിഭാഗത്തിലേക്കോ അടിയന്തിര പരിചരണ ക്ലിനിക്കിലേക്കോ ഉള്ള സന്ദര്‍ശനസാധ്യത കുറയ്ക്കുന്നു. 50 വയസും അതില്‍ കൂടുതലുമുള്ള അമേരിക്കക്കാര്‍ക്കിടയില്‍ അണുബാധയ്ക്കും മരണത്തിനും എതിരെ അധിക ഡോസുകള്‍ ഏറ്റവും പ്രയോജനകരമാണെന്നും ഡാറ്റ കാണിക്കുന്നു.

എല്ലാറ്റിനുമുപരിയായി, പുതിയ ഗവേഷണം സൂചിപ്പിക്കുന്നത് വാക്സിനുകൾ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നാണ്. ഇതിന് ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ഭാഗികമായി മറികടക്കാന്‍ കഴിയുമെന്ന് ലാബ് പഠനങ്ങള്‍ കണ്ടെത്തി.



Read More in World

Comments