Wednesday, July 30, 2025 Thiruvananthapuram

കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ

banner

3 years Ago | 359 Views

പ്രായോഗിക ബുദ്ധിയും രാജ്യതന്ത്രജ്ഞതയും ജനമനസ്സ്‌ പഠിക്കുവാനുള്ള കഴിവും മനുഷ്യനെ എത്രത്തോളം ഉയരത്തിലെത്തിക്കുമെന്നതിനു മകുടോദാഹരണമാണ് ലീഡർ കെ.കരുണാകരൻ. മുഖത്തെ നിറഞ്ഞ പുഞ്ചിരി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആരെയും ആകർഷിക്കുന്ന ചിരിക്കൊപ്പം ഇടയ്ക്കിടെ അർത്ഥവത്തായ കണ്ണിറുക്കലും. മാധ്യമങ്ങളും പ്രതിപക്ഷവും പാർട്ടിയിലെ ഒരു വിഭാഗവും ഒന്നിച്ചെതിർത്ത കാലത്തു പോലും കെ. കരുണാകരൻ സമചിത്തത വെടിഞ്ഞിട്ടില്ല തന്റെ സ്വതസിദ്ധാന്തമായ ചിരിയോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്തു.  കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ പറഞ്ഞു:

"എനിക്ക് ശരിയെന്ന് തോന്നുന്ന എ കാര്യങ്ങൾ ഞാൻ ചെയ്യും. താത്കാലിക എതിർപ്പുകൾ ഉണ്ടാവാം.ഒടുവിൽ സാരി തന്നെ ജയിക്കും. എനിക്ക് എന്ത് പ്രയോജനം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല തീരുമാനമെടുക്കുന്നത്. ജനങ്ങൾക്കോ എന്റെ പാർട്ടിക്കോ എന്തു പ്രയോജനം കിട്ടും എന്നാണ് നോക്കുക. എന്റെ നിലപാടുകൾ ശരിയാണെന്ന് കാലം തെളിയിച്ച അനവധി സംഭവങ്ങളുണ്ട്. രാജൻ കേസും ഐ.എസ്.ആർ.ഒ ചാരക്കേസും തന്നെ ഉദാഹരണം. പ്രതിസന്ധി എന്ന് മറ്റുള്ളവർ കരുതുന്ന കാര്യങ്ങൾ ഞ കണക്കാക്കാറില്ല. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളില്ലായെന്നാണ് എന്റെ വിശ്വാസം. പിന്നെ ഇപ്പോഴും പ്രതിസന്ധി ഉണ്ടാവുന്ന കാര്യം.....? അത് ജാതകഫലമായിരിക്കും....!"



Read More in Organisation

Comments