പുരാണ കഥകളുടെ മുത്തശ്ശി യാത്രയായി

3 years, 11 months Ago | 353 Views
പ്രിയ ബാലസാഹിത്യകാരി സുമംഗല (87) നിര്യാതയായി.ചരിത്രകാരിയും വിവർത്തകയും നിഘണ്ടുകർത്താവും നോവലിസ്റ്റുമായിരുന്നു. ലീലാ നമ്പൂതിരിപ്പാട് എന്നാണ് യഥാർത്ഥ പേര്. ഓട്ടുപാറയിലുള്ള മകന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
കേരളം കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി ഓഫീസറായിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഭരണസമിതി അംഗമായും കലാമണ്ഡലം ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടി. വേദ പണ്ഡിതൻ ഒളപ്പമണ്ണ മനയിൽ ഓ.എം.സി.നമ്പൂതിരിപ്പാടിന്റെയും കുറൂർ മനയിൽ ഉമാ അന്തർജ്ജനത്തിന്റെയും മൂത്തമകളാണ്.കുമരനല്ലൂർ ദേശമംഗലം മനയിൽ പരേതനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ആണ് ഭർത്താവ്. സാഹിത്യകാരി ഉഷ നമ്പൂതിരിപ്പാട്, സംഗീതഞ്ജനും റിട്ട.ബാങ്ക് ഓഫീസറുമായ നാരായണൻ, റിട്ട.ബാങ്ക് ഓഫീസർ അഷ്ടമൂർത്തി എന്നിവർ മക്കളും ഡോ.നീലകണ്ഠൻ ഉഷ, ഗൗരി എന്നിവർ മരുമക്കളുമാണ്
Read More in Kerala
Related Stories
ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു
2 years, 7 months Ago
കെപ്കോ ചിക്കന്‍ ഇനി ഓണ്‍ലൈനിലൂടെയും
2 years, 11 months Ago
ഓപ്പറേഷന് ഹലോ ടാക്സി
3 years, 2 months Ago
പെരിയാറില്‍ പ്രളയത്തെ നേരിടാൻ 'ജലരക്ഷക്' ബോട്ടുകള്‍
3 years, 1 month Ago
സ്പുട്നിക് വാക്സിന് നിര്‍മാണ യൂണിറ്റ് : റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച
3 years, 8 months Ago
Comments