Wednesday, April 16, 2025 Thiruvananthapuram

ഇനി വീട്ടുവളപ്പിലും വൈദ്യുതി 'വിളയും' !

banner

3 years, 4 months Ago | 320 Views

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സബ്‌സിഡിയോടെ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള അനെര്‍ട്ടിന്റെ 'സൗരതേജസ്' പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.10 കിലോവാട്ട് വരെയുള്ള സൗരപാനലുകള്‍ സ്ഥാപിക്കാം.

 

 

വീട്ടാവശ്യത്തിന് ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാന്‍ കഴിയും വിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് നടപ്പാക്കുന്നത്. രജിസ്ട്രേഷന്‍ മുതല്‍ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും 'ബൈ മൈ സണ്‍' (buymysun) എന്ന പോര്‍ട്ടല്‍ വഴിയാണ് നടക്കുന്നത്.

 

ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റില്‍നിന്ന് പ്രതിദിനം നാല് യൂണി​റ്റ് വൈദ്യുതി ലഭിക്കും. കെ.എസ്.ഇ.ബി വൈദ്യുതി ഉപയോഗിച്ചിരുന്നപ്പോള്‍ ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിന് അനുമതി നല്‍കുന്നത്. പ്രതിമാസം വീട്ടിലേക്ക് വേണ്ട വൈദ്യുതി പ്ലാന്റില്‍ നിന്ന് ഉറപ്പാക്കും. ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് നല്‍കാം. പ്ലാന്റ് സ്ഥാപിക്കാന്‍ മുടക്കിയ പണം 4- 7 വര്‍ഷംകൊണ്ട് തിരികെ ലഭിക്കും.

 

വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെ ഒരു വര്‍ഷമായി കണക്കാക്കി, അധികം ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതിക്ക് യൂണി​റ്റ് നിരക്ക് നിശ്ചയിച്ച്‌ ഗുണഭോക്താവിന് തുക കെ.എസ്.ഇ.ബി നല്‍കും. പ്ലാന്റ് സ്ഥാപിക്കാന്‍ സബ്‌സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കില്‍ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്.



Read More in Kerala

Comments

Related Stories