Wednesday, Dec. 17, 2025 Thiruvananthapuram

മറുകും മലയും

banner

3 years, 2 months Ago | 369 Views

അജ്ഞാത

എന്താ പേര്?

അറിയില്ല

എന്താ നാള്?

അറിയില്ല

എന്താ ജനനതീയതി?

അറിയില്ല

പിന്നെങ്ങനാ?

ഒന്നു കണ്ടുപിടിച്ചുതന്നാൽ കൊള്ളാം 

സ്മൃതി ഗന്ധം

എൺപത്തിയഞ്ച് വർഷങ്ങൾ!

മുറ്റത്ത് പൂത്തുനിൽക്കുന്ന റോസിന്

എന്തൊരു ഗന്ധം

എന്തൊരു വണ്ണം

പൂവ് തലയിലേക്ക് ചൂടവെ

തണുപ്പു തലോടിയ ഒരു നിശയെക്കുറിച്ച്

അവളോർത്തു

കാണുവാൻ കഴിയാത്ത ഏതോ ഓകെ 

അടുത്തു വരുന്നതായും...

 അകലെ

ഇന്നലെ, പക്ഷികളെപ്പോലെയാണ്

നഗരത്തിനു മുകളിൽ ചില വിമാനങ്ങൾ വന്നത്

പക്ഷികൾ പറന്നുയരുംപോലെ

പിന്നെയെന്തോ പറന്നുയർന്നു

അവ വിലാപങ്ങളായിരുന്നു. 

വേണമെങ്കിൽ

വേണമെങ്കിൽ അൽപമാഹാരം

ആ പാവത്തിന് നൽകാം

വേണമെങ്കിൽ മാത്രം!

വേണമെങ്കിൽ ഒരു പുഞ്ചിരി

ആ കുട്ടിക്ക് നൽകാം.

വേണമെങ്കിൽ മാത്രം!

വേണമെങ്കിൽ ആ വൃദ്ധന് വേണ്ടി

ആ കസേര ഒഴിഞ്ഞു കൊടുക്കാം.

വേണമെങ്കിൽ മാത്രം!

വേണമെങ്കിൽ ഇതെല്ലാം

വേണ്ടെന്ന് വയ്ക്കാം.

വേണമെങ്കിൽ മാത്രം!



Read More in Organisation

Comments