Thursday, July 31, 2025 Thiruvananthapuram

മറുകും മലയും (BSS)

banner

3 years Ago | 273 Views

മറുകും മലയും

പ്രാർത്ഥന

എനിക്കിപ്പോൾ നല്ല മറവിയാണ്

അരണയെപ്പോലെ

ഓന്താക്കി മാറ്റരുതേ

എന്നു മാത്രമാണ് പ്രാർത്ഥന 

 

തലമുറ

ഒരിടത്തൊരിടത്തൊരു

രാജാവുണ്ടായിരുന്നു.....

ഉണ്ടായിക്കോട്ടെ

അതിനു ഞാനെന്തുവേണം

 ഭീതി

ആരെയാണിഷ്ടം

മൗനത്തെ ആരെയാണ് ദേഷ്യം?

ആഗ്രഹത്തെ

ആരെയാണ് ഭയം?

മനസ്സിനെ

വൃക്ഷം

ഹൊ ! എത്ര ശാഖകൾ !

നീളുന്ന കൈകൾ പോലെ

എന്തൊരു പച്ചപ്പ് !

എത്രയെത്ര  പൂക്കൾ !

ങ്ഹാ. അതാണ് അക്ഷരവൃക്ഷം

മൂല്യം

അഞ്ചുകോടിയുടെ വീടാണത്രെ

മനസ്സു കോടിയാൽ

ഇനിയും വില കൂടും.



Read More in Organisation

Comments