Saturday, April 19, 2025 Thiruvananthapuram

റവ.ഫാ.ഡോ.ഇഞ്ചക്കലോടിക്ക് 'ഭാരത് സേവക് ബഹുമതി'

banner

2 years, 10 months Ago | 273 Views

റവ.ഫാ.ഡോ.ഇഞ്ചക്കലോടി കോർ എപ്പിസ് കോപ്പയെ ബി.എസ്.എസിന്റെ ഭാരത് സേവക് ബഹുമതി നൽകി ആദരിച്ചു. 

പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. അദ്ദേഹം റവ.ഫാ.ഡോ.ഇഞ്ചക്കലോടിക്ക് ബഹുമതി പത്രം സമ്മാനിച്ചു. ചടങ്ങിൽ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ, പഞ്ചായത്ത് പ്രസിഡന്റ് ആശ, പഞ്ചായത്ത് അംഗം ഷീജ, ആതിര, റീനു, റവ.ഫാ.ഡോ. അബ്രാം ഇഞ്ചക്കലോടിയെ സദസ്സിന് പരിചയപ്പെടുത്തി.

അനേകം പുരോഹിതരും നാനാ ജാതിമതസ്ഥരായ നാട്ടുകാരുമടക്കം വൻസദസിനെ സാക്ഷിനിർത്തിയാണ് ആദരിക്കൽ ചടങ്ങ് നടന്നത്. 

1981 കൽക്കട്ടയിലെ ചിക്കാഗോ നാച്ചുറോപതി കോളേജിൽ നിന്നും ഡോക്ടർ ഓഫ് നാച്ചുറോപതി, 1982 ബറോഡ കോളേജ് ഓഫ് അക്യുപങ്‌ചറിൽ നിന്നും ഡിഗ്രി, 1983ൽ ഇന്റർനാഷണൽ കോളേജ് ഓഫ് അക്യുപങ്‌ചർ, ഹോങ്കോങ്ങിൽ നിന്നും ഡോക്ടർ ഓഫ് മെഡിസിൻ ഇൻ അക്യുപങ്‌ചർ, 1988 ൽ ശ്രീലങ്ക ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അക്യുപങ്‌ചർ തെറാപ്പിയിൽ പി.എച്ച്.ഡി, 2012ൽ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ സെനറ്റ് മെമ്പർ, സീനിയർ ഫാക്കൽറ്റി, 2013 ൽ ഈ യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ KNIGHT Commander Status അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 

2000 മുതൽ ബി.എസ്.എസിന്റെ അഫിലിയേഷൻ എടുക്കുകയും അക്യുപങ്‌ചറിൽ ആയിരത്തിൽപരം വ്യക്തികൾക്ക് ട്രെയിനിങ് നൽകി ഈ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നതിന് അവസരം നൽകുകയും ചെയ്തിട്ടുണ്ട്. 

 റവ.ഫാ.ഡോ.ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പയ്ക്ക് ലഭിച്ച ഈ ബഹുമതി സഭയുടെ തന്നെ ഒരു നേട്ടമായി കരുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബി.എസ്.എസിന്റെ വിവിധങ്ങളായ കർമ്മ പരിപാടികളിൽ സഭാ മക്കൾക്ക് പങ്കെടുക്കാൻ സാധിക്കട്ടെയെന്നും പരിശുദ്ധ കത്തോലിക്കാ ബാവ ആശംസിക്കുകയുണ്ടായി. 

റവ.ഫാ.ഡോ.ഇഞ്ചക്കലോടി തന്റെ മറുപടി പ്രസംഗത്തിൽ  ബി.എസ്.എസിന് വേണ്ടതായ എല്ലാ പിന്തുണയും ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.                                                                                                                                                                                                                                                                                                    



Read More in Organisation

Comments