പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.

3 years, 1 month Ago | 270 Views
ഇ ഗവേണൻസ് സംവിധാനത്തിന് ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തത്താൻ സംസ്ഥാന സർക്കാർ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടികൾ 309 പഞ്ചായത്തുകളിലും ആരംഭിച്ചു. പ്രതിമാസം ഒന്നര ലക്ഷം രൂപ നിരക്കിലും ഒറ്റത്തവണ നടപ്പാക്കൽ ഫീസായി 30,000 രൂപ നൽകിയുമാണ് ആമസോൺ ക്ലൗഡ് സേവനം.
പദ്ധതിക്കു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) സാങ്കേതികസഹായം നൽകും. ക്ലൗഡ് സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി എം.വി.ഗോവിന്ദൻ ഡിസംബറിൽ വ്യക്തമാക്കിയിരുന്നെങ്കിലും ആമസോണിന്റെ പേരോ സേവന ഫീസിന്റെ വിശദാംശങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.
ജനന മരണ സർട്ടിഫിക്കറ്റ് വിവരങ്ങൾ, സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ വിശദാംശങ്ങൾ, വസ്തുനികുതി അടയ്ക്കുന്ന കെട്ടിട ഉടമകളുടെയും കെട്ടിടങ്ങളുടെയും ഉൾപ്പെടെ വിലാസവും വിശദാംശങ്ങളും, കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങൾ, പഞ്ചായത്തുകൾ വഴി ലഭിക്കുന്ന ബിപിഎൽ – ഉടമസ്ഥതാ സർട്ടിഫികറ്റുകളുടെ വിവരങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തും.
ആധാർ അധിഷ്ഠിതമാണ് ഈ സേവനങ്ങളിൽ ഭൂരിഭാഗവും. ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സേവനങ്ങൾ സുഗമമാക്കാൻ കേരളത്തിലെ സെർവർ ശേഷി കുറവായതിനാൽ ക്ലൗഡ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നാണ് വിശദീകരണം. വിവരങ്ങൾ സൂക്ഷിക്കുന്നത് രാജ്യത്തുതന്നെയാകുമെന്നും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ക്ലൗഡ് സേവന നയപ്രകാരം എംപാനൽ ചെയ്ത സ്ഥാപനങ്ങളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നതെന്നും തദ്ദേശ വകുപ്പ് വിശദീകരിക്കുന്നു.
Read More in Kerala
Related Stories
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
2 years, 10 months Ago
കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാൻ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി
3 years, 9 months Ago
എം.ബി രാജേഷ് നിയമസഭാ സ്പീക്കര്
3 years, 10 months Ago
'ആരാമം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു
3 years, 10 months Ago
ഹീമോഫീലിയ രോഗികള്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്ജ്
3 years, 1 month Ago
'കള്ളിലെ കള്ളം' കണ്ടെത്താന് കുടുംബശ്രീയും
2 years, 8 months Ago
Comments