ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ

2 years, 10 months Ago | 528 Views
ഒട്ടേറെ പ്രധാനപ്പെട്ട ദിവസങ്ങൾ ജൂൺ മാസത്തിൽ കാണാം. പ്രധാനപ്പെട്ടവയിൽ ചില ദിവസങ്ങളെക്കുറിച്ച് പ്രതിപാദിക്കാനാവും. ഇവയിൽപ്പെടാത്ത ഒട്ടേറെ പ്രധാന ദിനങ്ങൾ ജൂൺ മാസത്തിലുണ്ട്.
ജൂൺ 3
ഇന്ത്യാവിഭജന പ്രഖ്യാപനം നടന്ന ദിവസമാണ് ജൂൺ 3. 1947 ജൂൺ 3 നായിരുന്നു ഇന്ത്യാവിഭജന പ്രഖ്യാപനമുണ്ടായത്.
ജൂൺ 3 മഹാകവി ജി ശങ്കരക്കുറുപ്പ് അന്തരിച്ച ദിവസം കൂടിയാണ്. സാഹിത്യ സംഘടനകളും സാമൂഹ്യ സംഘടനകളും ജി.ശങ്കരക്കുറുപ്പ് അനുസ്മരണ ദിനമായി ജൂൺ 3 ആചരിക്കുന്നു. സഞ്ജയൻ, സർദാർ കെ.എം. പണിക്കർ എന്നിവരുടെ ജന്മദിനങ്ങളും ഇതേ ദിവസമാണ്.
ജൂൺ 4
ജൂൺ 4 ആക്രമണങ്ങൾക്കിരയാവുന്ന കുട്ടികൾക്കായുള്ള ദിനമാണ്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അക്രമങ്ങളും വർ ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെയുള്ള ബോധവല്ക്കരണദിനമെന്ന നിലയിൽ ജൂൺ 4 ആക്രമണങ്ങൾക്കിടയാവുന്ന കുട്ടികൾക്കുള്ള ദിനമായി ആചരിക്കുന്നത്. കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് ഇപ്പോൾ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ തുടരുന്നുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. എന്നാൽ നിയമങ്ങളും നടപടികളും ശക്തമായതോടെ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.
ജൂൺ 5
ജൂൺ 5 ലോകപരിസ്ഥിതിദിനമാണ്. 1952 ജൂൺ 5 മുതൽ 16 വരെയാണ് ഐക്യരാഷ്ട്രസഭയുടെ ആദ്യ മാനവ പരിസ്ഥിതി കോൺഫറൻസ് നടന്നത്. ഈ സമ്മേളനത്തിന്റെ സ്മരണയ്ക്കായാണ് ജൂൺ 5 പരിസ്ഥിതിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1973 മുതലാണ് യു.എൻ. പൊതുസഭ പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ ഈ ഘട്ടത്തിൽ കൂടുതൽ ബോധമുള്ളവരായി മാറുന്നുണ്ട് എന്നത് ഗുണകരമായ കാര്യമാണ്. ഇപ്പേൾ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമെല്ലാം പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ നാം കാട്ടിയ അലംഭാവത്തിന്റെ ഫലമുണ്ടായതാണെന്ന ബോധം ജനങ്ങളിൽ വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് തികച്ചും ആശ്വാസകരമായ കാര്യം തന്നെയാണ്.
ജൂൺ 6
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ജന്മദിനമാണ്. മലയാള കവിതാരംഗത്ത് എക്കാലവും തിളങ്ങി നിൽക്കുന്ന ഉള്ളൂർ കവിത്രയത്തിലെ ഒരു കവിയാണ്. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും പുതുമയോടെ നില്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഹെലൻ കെല്ലറുടെ ചരമദിനവും ജൂൺ 6 നാണ്. 1968 ജൂൺ 6 നായിരുന്നു ഹെലൻ കെല്ലറുടെ അന്ത്യം.
ജൂൺ 8
ജൂൺ 8 സമുദ്ര ദിനമായി ആചരിക്കപ്പെടുന്നു. സമുദ്രങ്ങളിലെ മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2008 മുതലാണ് ജൂൺ 8 സമുദ്രദിനമായി ആചരിക്കാൻ തുടങ്ങിയത്. എന്നാൽ സമുദ്രദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 1992 ൽ റിയോ-ഡി-ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയാണ്. സമുദ്രത്തിലെ മലിനീകരണ തോത് അപകടകരമാംവിധം ഉയർന്നു വരികയാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമുദ്രദിനം ആചരിക്കാനും സമുദ്രമലിനീകരണത്തിനെതിരെ വ്യാപക പ്രചരണവും ബോധവത്കരണവും നടത്താനും തീരുമാനിച്ചത്.
ജൂൺ 12
ജൂൺ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ബാലവേലയും ഉൾപ്പെടുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ വർദ്ധന പോലെ തന്നെ പിഞ്ചുകുഞ്ഞുങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് തുച്ഛമായ കൂലി കൊടുക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഇന്നും നാട്ടിൽ കാണാം. ബാലവേലയ്ക്കെതിരെയുള്ള നിയമങ്ങൾ കർശനമാക്കിയതോടെ ഇതിന്റെ വ്യാപനവും എണ്ണവും കുറഞ്ഞുവെങ്കിലും പാടെ തുടച്ചുനീക്കുവാൻ ഇനിയുമായിട്ടില്ല.
ജൂൺ 13
ജയിംസ് മാക്സ്വെല്ലിന്റെ ജന്മദിനമാണ് ജൂൺ 13. ഇലക്ട്രോമാഗ്നറ്റിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ജയിംസ് മാക്സ് വെൽ. ശാസ്ത്ര രംഗത്ത് വൻ ചലനങ്ങളുണ്ടാക്കാൻ ജയിംസിന്റെ സിദ്ധാന്തത്തിലൂടെ സാധിച്ചു. 1831 ജൂൺ 13 നായിരുന്നു ജയിംസ് മാക്സ്വെൽ അന്തരിച്ചത്.
ജൂൺ 14
രണ്ടുകാലിൽ സഞ്ചരിച്ച കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇ.എം. ശങ്കരൻ നമ്പൂതിരി പാട് (ഇ.എം.എസ്) ന്റെ ജന്മദിനമാണ് ജൂൺ 14. ലോകത്താദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നത് ഏലംകുളത്തു മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്. ഏലം കുളം മനയെന്ന സമ്പന്ന തറവാടിൽ ജനിച്ച് ഇന്നത്തെ വിലയ്ക്ക് പരകോടികൾ വിലമതിക്കുന്ന കുടുംബവസ്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി എഴുതിക്കൊടുത്ത് പാർട്ടി ലെവലിൽ മരണം വരെ ജീവിച്ച മഹാമനുഷ്യൻ ചരിത്രത്തിന്റെ തലക്കെട്ടാവുകയായിരുന്നു.
പി.സി. കുട്ടിക്കൃഷ്ണമാരാർ ജന്മദിനവും ജൂൺ 14 നാണ്.
ജൂൺ 14 ലോകരക്തദാനദിനമായി ആചരിക്കുന്നു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് രക്തദാനദിനം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. രക്തദാനത്തിലൂടെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു എന്ന മഹനീയ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് രക്തദാനത്തിന് പ്രോത്സാഹനം നൽകുക എന്നതും ലക്ഷ്യമാക്കുന്നു.
ജൂൺ 16
ഒരു വനിത ആദ്യമായി ബഹിരാകാശത്ത് എത്തുന്നത് ജൂൺ 16 നാണ്. വലന്റീന തെരഷ്കോവ എന്ന വനിത 1963 ലാണ് ബഹിരാകാശത്തെത്തിയത്.
ജൂൺ 17
ജൂൺ 17 വരൾച്ച, മ രുവല്ക്കരണ നിരോധന ദിനമായി ആചരിക്കുന്നു. വരൾച്ചയ്ക്കെതിരായ ആഗോള ദിനമാണ് ഇത്.
ത്സാൻസിറാണി ചരമദിനവും ജൂൺ 17 നാണ്. ത്സാൻസിറാണിയെന്ന വീരാംഗന 1858 ജൂൺ 17 നാണ് വീരചരമ മടഞ്ഞത്.
പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് ജൂൺ 17നാണ്. ചങ്ങമ്പുഴ കവിതകൾ ഇന്നും പുതുമയോടെയാണു നിലനില്ക്കുന്നതെന്നത് അദ്ദേഹത്തിന്റെ കവിതകളുടെ രചനാഭംഗി വിളിച്ചോതുന്നു.
ജൂൺ 18
ജൂൺ 18 മഹാത്മാ അയ്യങ്കാളിയുടെ ചരമദിനമാണ്. 1863 ജൂൺ 18 നായിരുന്നു നവോത്ഥാന നായകനും അധഃസ്ഥിത വിഭാഗത്തിന്റെ പടത്തലവനുമായ മഹാത്മാ അയ്യങ്കാളി അന്തരിച്ചത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടം ചരിത്രസംഭവമാണ്. വരേണ്യ വർഗ്ഗത്തിനു മാത്രമേ വാഹനം (വില്ലുവണ്ടി) ഉപയോഗിക്കാൻ പാടുള്ളൂ എന്നതിനെതിരെ വില്ലുവണ്ടിയിൽ യാത്രചെയ്ത് മേൽ ജാതിക്കാരെ അദ്ദേഹം വിഭജിച്ചു. അദ്ദേഹം രൂപീകരിച്ച സാധുജന പരിപാലന സംഘം അധഃ സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി നടത്തിയ പോരാട്ടം ചരിത്ര സംഭവമാണ്. സാധുജന പരിപാലന സംഘം അധഃ സ്ഥിത വിഭാഗത്തിന് അത്താണിയും മേലാളന്മാർക്ക് കണ്ണിലെ കരടുമായിരുന്നു.
ജൂൺ 19
ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. അക്ഷരത്തിന്റെയും അക്ഷരാഭ്യാസത്തിന്റേയും പ്രാധാന്യം വിളിച്ചോതുന്ന ദിനമാണ് ജൂൺ 19. നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുവാൻ വേണ്ടി ജീവിത കാലം മുഴുവൻ അക്ഷീണം യത്നിച്ച പി.എൻ പണിക്കരെ ഓർക്കുന്ന ദിനം കൂടിയാണ് വായനാദിനം. വായനയിലൂടെ മാത്രമേ മനുഷ്യനു വളരാൻ കഴിയൂ എന്ന് ഈ ദിനം വിളിച്ചോതുന്നു.
ജൂൺ 20
ജൂൺ 20 അഭയാർത്ഥി ദിനമായി ആചരിക്കുന്നു. ഡോ. സലിം അലിയുടെ ചരമദിനവും ജൂൺ 20 നാണ്. 1987 ജൂൺ 20 നാണ് സലിം അലി അന്തരിച്ചത്.
ജൂൺ 21
ജൂൺ 21 സംഗീതദിനമാണ്. സംഗീതത്തിന്റെ പ്രാധാന്യവും അതിന്റെ മാസ്മര ശക്തിയും ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നതാണ് സംഗീതദിനത്തിലൂടെ ലക്ഷ്യമിടുന്നത്. സംഗീതത്തെയും സംഗീതജ്ഞരേയും പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു.
ജൂൺ 23
ജൂൺ 23 വിധവാദിനമായി ആചരിക്കുന്നു. വിധിയുടെ വി ളയാട്ടുമൂലം വിധവകളായി മാറിയവർക്ക് സമൂഹം പിൻതുണയും പ്രോത്സാഹനവും നൽകേണ്ടതിന്റെ ആവശ്യകതയിലേക്ക് ശക്തമായി വിരൽചൂണ്ടാൻ ഈ ദിനാചരണം സഹായിക്കുന്നു.
യു. എൻ. പബ്ലിക് സർവ്വീസ് ദിനവും ജൂൺ 23 നാണ്.
ജൂൺ 26
ജൂൺ 26 മയക്കുമരുന്നു വിരുദ്ധ ദിനമായി ആചരിക്കുന്നു. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗവും ഉപഭോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് മയക്കുമരുന്നു വിരുദ്ധദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് കടത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കും ഈ ദിനം വിരൽ ചൂണ്ടുന്നു.
ജൂൺ 26 അടിയന്തരാവസ്ഥാവിരുദ്ധദിനമായും ആചരിക്കപ്പെടുന്നു.
വില്യം തോംസൺന്റെ ജന്മദിനവും ജൂൺ 26 നാണ്. 1824 ജൂൺ 26 നായിരുന്നു തോംസൺന്റെ ജനനം.
ജൂൺ 27
ഹെലൻ കെല്ലർ ജന്മദിനം ജൂൺ 27 നാണ്. 1880 ജൂൺ 27 നാണ് ഹെലൻ കെല്ലർ ജനിച്ചത്.
ജൂൺ 30
ജൂൺ 30 ദാദാഭായ് നവറോജി ചരമദിനമാണ്
ഐൻസ്റ്റീൻ അപേക്ഷിതാ സിദ്ധാന്തം അവതരിപ്പിച്ചത് 1905 ജൂൺ 30 നായിരുന്നു.
Read More in Organisation
Related Stories
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
3 years, 3 months Ago
ഒക്ടോബർ മാസത്തെ ദിവസങ്ങൾ
3 years, 5 months Ago
പ്രൊഫ.ജി.ബാലചന്ദ്രനെക്കുറിച്ച് പ്രൊഫ. ജി. ബാലചന്ദ്രൻ
3 years, 3 months Ago
കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിട പറഞ്ഞിട്ട് 44 വർഷം
3 years, 5 months Ago
ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ
2 years, 4 months Ago
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്
1 year, 11 months Ago
രാഷ്ട്ര ശിൽപി കണ്ട മഹദ് സ്വപ്നങ്ങളുടെ ഫലമാണ് ബി.എസ്.എസ് : ഡോ. രമേശ് ഇളമൺ നമ്പൂതിരി
2 years, 4 months Ago
Comments