Saturday, April 19, 2025 Thiruvananthapuram

രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ

banner

1 year, 11 months Ago | 193 Views

രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ളതും ദേവന്മാർ നൽകിയതുമായ വരങ്ങൾ ഏറെ ശ്രദ്ധേയങ്ങളാണെന്ന് രാമായണപ്രഭാഷണം നടത്തവേ ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി.

മഹാവിഷ്ണുവിന്റെ പാദുകത്തിനു ലഭിച്ച വരം, ബാലിക്കു ലഭിച്ച വരം, ശബരിക്ക് ലഭിച്ച വരം, വിഭീഷണന് ബ്രഹ്മദേവൻ നൽകി യ വരം, ബ്രഹ്മദേവൻ കുംഭകർണ്ണന് നൽ കിയ വരം, ദശാനന് ബ്രഹ്മാവ് നൽകിയ വരം, ഗുഹന് ശ്രീപരമേശ്വരൻ നൽകിയ വരം, ദുർവ്വാസാവ് മഹർഷി കൈകേയിക്ക് നൽകിയ വരം, സുഗ്രീവന് സൂര്യദേവനും മേഘനാദന് ബ്രഹ്മാവും നൽകിയ വരങ്ങൾ തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള വരങ്ങളും ശാപങ്ങളുമെല്ലാം ശ്രീരാമചരിത്രത്തി ലെ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. ശ്രീമഹാവിഷ്ണുവിന്റെ പാദുകത്തിനും വരം ലഭിച്ചിട്ടുണ്ട്. ഒരുനാൾ വൈകുണ്ഠത്തിലെ പള്ളിയറയിൽ ശ്രീമഹാവിഷ്ണു പ്രവേശിച്ചത് പാദുകങ്ങൾ ധരിച്ചുകൊണ്ടായിരുന്നു. സാധാരണയായി പാദുകങ്ങൾ പുറത്തുവെച്ചാണ് പള്ളിയറയിൽ പ്രവേശിക്കാറുള്ളതെങ്കിലും അന്ന് എന്തോ കാരണവശാൽ ആ പതിവിന് ഭംഗം നേരിട്ടു.

പാദുകം പള്ളിയറയിൽ പ്രവേശിച്ചത് വിഷ്ണു ദേവന്റെ കിരീടത്തിന് ഇഷ്ടപ്പെട്ടില്ല. കിരീടം പാദുകത്തോട് ചോദിച്ചു: നീ പള്ളിയറയിൽ എന്തിന് പ്രവേശിച്ചുവെന്നും നിന്റെ സ്ഥാനം പുറത്തല്ലേയെന്നും ആരാഞ്ഞു കൊണ്ടായിരുന്നു കിരീടത്തിന്റെ ആക്രോശം. പാദുകമാവട്ടെ താൻ സ്വന്തം നിലയിൽ പള്ളിയറയിൽ പ്രവേശിച്ചതല്ലായെന്നും ഭഗവൽ പാദങ്ങളാണ് തന്നെ പള്ളിയറയിലേയ്ക്ക് കൊണ്ടുവന്നതെന്നും ശാന്തസ്വരത്തിൽ ഭവ്യതയോടെ പറഞ്ഞു. എന്നാൽ കിരീടത്തിന് പാദുകത്തിന്റെ മറുപടി തൃപ്തമായില്ല. ഭഗവാന്റെ തലയിലിരിക്കുന്ന തന്നോട് ഭഗവാന്റെ പാദങ്ങളിൽ കിടക്കുന്ന പാദുകം തർക്കിക്കുകയാണോ? എന്നായി കിരീടത്തിന്റെ ചോദ്യം. ഭഗവാന്റെ പാദങ്ങളോട് ചേർന്നിരിക്കുന്നവർക്ക് എല്ലാ മഹത്വവുമുണ്ട് എന്നായിരുന്നു പാദകത്തിന്റെ മറുപടി. എന്നാൽ കിരീടം വഴങ്ങാൻ തയ്യാറല്ലായിരുന്നു. 

മാത്രമല്ല ഭഗവാന്റെ കൈകളിലെ ശംഖും ചക്രവും കൂടി കിരീടത്തിനൊപ്പം ചേർന്നു. അവ മൂന്നും കൂടിച്ചേർന്ന് പാദുകത്തിനോട് പുറത്തേയ്ക്ക് പോകാൻ പറഞ്ഞു. തന്നെ ഈ വിധം അപമാനിച്ചതിൽ പാദുകത്തിന് കടുത്ത വിഷമം തോന്നി. ദുഃഖം സഹിക്കവയ്യാതെ പാദുകം ഭഗവാനോട് പരാതിപ്പെ ട്ടു. ഭഗവാനാണ് തന്നെ പള്ളിയറയിലേയ്ക്ക് കൊണ്ടുവന്നതെന്നിരിക്കെ തന്നെ ഈ വി ധം അപമാനിച്ചത് ശരിയാണോയെന്നും എന്നോട് ഈ വിധം നിന്ദ്യമായി സംസാരി ച്ചത് ന്യായമാണോയെന്നും പാദുകം ഭഗവാനോട് ആരാഞ്ഞു.

ശ്രീമഹാവിഷ്ണു പാദുകയെ ആശ്വസിപ്പി ച്ചു. സംഭവത്തിൽ ദുഃഖിക്കേണ്ടതില്ലെന്നും തെറ്റുചെയ്തവർ ശിക്ഷ അനുഭവിച്ചേ തീരൂ എന്നും ദേവൻ പറഞ്ഞു. തുടർന്ന് കിരീട ത്തോട് ഭഗവാൻ ഇങ്ങിനെ പറഞ്ഞു. കിരീടമേ നീ പാദുകയോട് അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ശംഖും ചക്രവും അതിന് കൂട്ടുനിന്നു. അത് പാടില്ലാത്തതായിരുന്നു. അഹങ്കാരത്തിന്റെ ഫലം ആപത്താണെന്ന കാര്യം നിങ്ങൾ വിസ്മരിച്ചു. മാത്രമല്ല എളിയവനെ അപമാനിക്കുന്നതും നിന്ദിക്കുന്നതും കൊടിയ പാപവും മാപ്പർഹിക്കാത്തതുമാണ്. അതുകൊണ്ട് അഹങ്കാരിയായ കിരീടമേ രാമാവതാര കാലത്ത് പതിനാല് കൊല്ലക്കാലം നിന്റെ സ്ഥാനം പാദുകത്തിന് മീതെയായി രിക്കും. കിരീടത്തോട് ചേർന്ന് പാദുകയോട് കോപത്തിൽ സംസാരിച്ച ശംഖും ചക്രവും ഈ പതിനാല് കൊല്ലവും പാദുകയെ പൂജിക്കണം. അതിനായി ശംഖും ചക്രവും രാമ സോദരന്മാരായ ഭരതനും ശത്രുഘ്നനുമായി ജനിക്കും.

എളിയവരെ നിന്ദിക്കുകയും അപമാനി കയും ചെയ്യുന്നതും സ്ഥാനലബ്ധിയിൽ അഹങ്കരിക്കുന്നതും ശിക്ഷാർഹമാണെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. ബി.എസ്.ബലചന്ദ്രൻ തുടർന്ന് പറഞ്ഞു. 



Read More in Organisation

Comments