Wednesday, April 16, 2025 Thiruvananthapuram

നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം

banner

3 years, 6 months Ago | 362 Views

സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷനായ കലയുടെ പ്രഥമ മദര്‍ തെരേസ പുരസ്കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക്.  50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജീവകാരുണ്യമേഖലയില്‍ സീമയുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഈ അവാര്‍ഡ്. നടി ശരണ്യയുടെ ജീവന്‍​ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. 

കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട്ട്സ് ലവേഴ്സ് അസ്സോസിയേഷന്‍ കല യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിങ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല (ന്യൂയോര്‍ക്ക്) കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

സിനിമാ സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക, ടെലിവിഷന്‍, അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാനിച്ചാണ്, ദുഃഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുളള അവാര്‍ഡ് സീമയ്ക്ക് നല്‍കിയത്. 



Read More in Literature

Comments