Friday, April 18, 2025 Thiruvananthapuram

ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ

banner

3 years, 7 months Ago | 537 Views

ഒരു വർഷത്തിൽ ജനുവരി മുതൽ ഡിസംബർ വരെയുള്ള എല്ലാ മാസങ്ങളിലും ഓർത്തുവയ്ക്കേണ്ടതായ ഒട്ടേറെ ദിവസങ്ങളുണ്ട്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ ദിവസങ്ങളെല്ലാം തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

ഏത് അർത്ഥതലത്തിൽ വിലയിരുത്തിയാലും പന്ത്രണ്ടു മാസങ്ങളിലെയും പ്രധാനപ്പെട്ട ദിവസങ്ങളിൽ പരമപ്രധാനമായ ദിവസം ആഗസ്റ്റ് മാസത്തിലാണുള്ളത്. ആഗസ്റ്റ് 15 ബ്രിട്ടീഷുകാരന്റെ അടിമത്തത്തിൽ നിന്നും നാം സ്വാതന്ത്രമായ ദിവസം. സ്വാതന്ത്ര്യദിനം. ഈ ദിവസം വന്നെത്തുന്നതിനായി മെയ് മറന്നു പ്രവർത്തിച്ചവരുംക്രൂര മർദ്ദനങ്ങൾക്കിരയായവരും ജീവൻ തന്നെ ബലിയർപ്പിച്ചവരുമായ നൂറുകണക്കിനു പേരുണ്ട്. അവരുടെയൊക്കെ പാവന സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.

ആഗസ്റ്റ് 1 

ആഗസ്റ്റ് 1  നാണ് ബാലഗംഗാധരതിലകൻ ഇഹലോകവാസം വെടിഞ്ഞത്. 1920 ലായിരുന്നു അത്.

ആഗസ്റ്റ് 5 

വിപ്ലവനക്ഷത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.പി.ആർ.ഗോപാലൻ അന്തരിച്ചത് ആഗസ്റ്റ് 5 നായിരുന്നു. 1997 ആഗസ്റ്റ് 5 നായിരുന്നു അത് സംഭവിച്ചത്.  

ആഗസ്റ്റ് 6

ആഗസ്റ്റ് 6 ഹിരോഷിമ ദിനമാണ്. ആണവശക്തിക്കു മുന്നിൽ സമാധാനകാംഷികൾ സ്തംഭിച്ചു നിന്ന ദിവസം.

പ്രശസ്ത സാഹിത്യകാരൻ എസ്.കെ.പൊറ്റക്കാട് അന്തരിച്ചതും ആഗസ്റ്റ് 6 നാണ്.

ആഗസ്റ്റ് 7 

രവീന്ദ്രനാഥടാഗോർ അന്തരിച്ചത് ആഗസ്റ്റ് 7 നാണ്. 1941 ആഗസ്റ്റ് 7 നായിരുന്നു വിധിവന്ന് ടാഗോറിനെ കൂട്ടിക്കൊണ്ടുപോയത്. ആഗസ്റ്റ് 7 തന്നെയാണ് (1942) ക്വിറ്റ് ഇന്ത്യാദിനവും.

ഹിരോഷിമയ്ക്കൊപ്പം ഒരു വണ്ടിയിലെ ഇതര കാളയായ നാഗസാക്കി ദിനവും ആഗസ്റ്റ് 7 (1945)

ആഗസ്റ്റ് 10 

പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്നത് ആഗസ്റ്റ് 10 നാണ്. 1741 ലായിരുന്നു അത്.

ആഗസ്റ്റ് 15 

ഓരോ ഭാരതീയനും വികാര വായ്പോടെയും ആത്മഹർഷത്തോടെയും ഓർക്കുന്ന ദിനമാണിത്. പരതന്ത്ര്യത്തിൽ നിന്നും ഭാരതം മോചിതയായ സുദിനം. ഇന്ത്യൻ സ്വാതന്ത്ര്യദിനം.

ആഗസ്റ്റ് 16 

കേരളാ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ അന്തരിച്ചത് ആഗസ്റ്റ് 16 നാണ്. അച്യുതമേനോൻ ചരമദിനം. ഒരേ മന്ത്രിസഭാകാലത്ത് 5 വർഷത്തിലേറെക്കാലം ഭരിച്ച സംസ്ഥാന മുഖ്യമന്ത്രിയെന്ന പ്രത്യേകതയും അച്യുതമേനോനുണ്ട്. ശ്രീരാമകൃഷ്ണപരമഹംസർ ചരമദിനവും ആഗസ്റ്റ് 16 നാണ്. 1886 ലാണ് ആ മഹാത്മാവിന്റെ ഭൗതികശരീരം  ചലനമറ്റത്. ഭാരതം നെറുകയിൽ ചൂടിയ അനർഘരത്നമായ സ്വാമി വിവേകാനന്ദന്റെ ഗുരുനാഥനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ.

ആഗസ്റ്റ് 18 

വിജയലക്ഷ്മി പണ്ഡിറ്റിന്റെ ജന്മദിനമാണ് ആഗസ്റ്റ് 18. 1900 ആഗസ്റ്റ് 18 നായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റിന്റെ ജനനം.

ആഗസ്റ്റ് 19 

പി.കൃഷ്ണപിള്ളയുടെ ജന്മദിനമാണ് ആഗസ്റ്റ് 19. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന് വെള്ളവും വളവും നൽകിയ വിപ്ലവകാരിയാണ് സഖാവ് കൃഷ്ണപിള്ള. കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ഭരണകൂടത്തിന്റെ പോലീസ് നടപടികളിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞു നില്ക്കാൻ വേണ്ടി ഒളിവിൽ കഴിയവേ പാമ്പുകടിയേറ്റായിരുന്നു മരണവും. ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നതും ആഗസ്റ്റ് 19 നാണ്.

ആഗസ്റ്റ് 20 

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനമാണ് ആഗസ്റ്റ് 20. ഇന്ത്യ കണ്ട 'ഏക പുരുഷൻ' എന്ന് വിശേഷിക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ പുത്രനായും ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചെറുമകനായും ചെറുമകനായും രാജീവ് ഗാന്ധി ജനിച്ചത് 1944 ആഗസ്റ്റ് 20 നായിരുന്നു. 

വിഖ്യാതമായ മലബാർപൂരം ആരംഭിച്ചതുംആഗസ്റ്റ് 20 നായിരുന്നു. 1921 ആഗസ്റ്റ് 20 ന്.  

ആഗസ്റ്റ് 21  

സഹോദരൻ കെ.അയ്യപ്പൻന്റെ ജന്മദിനമാണ് ആഗസ്റ്റ് 21. 1889 ആഗസ്റ്റ് 21  നായിരുന്നു സഹോദരൻ അയ്യപ്പൻറെ ജനനം.

ആഗസ്റ്റ് 27

ലോകജനതയുടെ പ്രത്യേകിച്ചും വേദനിക്കുന്നവരുടെ അമ്മയായ മദർതെരേസ ജന്മം കൊണ്ട് ലോകത്തെ അനുഗ്രഹീതമാക്കിയത് 1910 ആഗസ്റ്റ് 27 നായിരുന്നു. അശരണർക്കും ആലംബഹീനർക്കും അത്താണിയായിരുന്ന ഈ അമ്മയ്ക്ക് ലോകചരിത്രത്താളുകളിൽ സുപ്രധാന ഇടമാണുള്ളത്.

ആഗസ്റ്റ് 27 ശ്രീ നാരായണഗുരു ജയന്തിയാണ്. നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവൻ കേരളം കണ്ടെടുത്ത അനർഘ രത്നമാണ്. സ്വാമി വിവേകാന്ദനൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തിൽ നിലനിന്നിരുന്ന ജാതിമത ചിന്തകളെ ഒരു വലിയ അളവുവരെ ആട്ടിയകറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉച്ചനീചത്വങ്ങൾക്കും അവർണ്ണ മേധാവിത്വത്തിനുമെതിരെ അദ്ദേഹം നടത്തിയ തുറന്ന പോരാട്ടം സാമ്യമകന്നതായിരുന്നു.   

ആഗസ്റ്റ് 28 

നവോത്ഥാന നായകനും അധഃസ്ഥിതവർഗ്ഗത്തിന്റെ മുന്നണി പോരാളിയുമായിരുന്ന അയ്യൻകാളി ജനിച്ചത് ആഗസ്റ്റ് 28 നാണ്. അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഈ മഹാത്മാവ് നടത്തിയ ധീരസാഹസിക പ്രവചനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. 1863 ആഗസ്റ്റ് 28 നായിരുന്നു ഈ മഹത്വ്യക്തിയുടെ ജനനവും. 

ആഗസ്റ്റ് 29 

ആഗസ്റ്റ് 29  ദേശീയ കായിക ദിനമായി ആചരിക്കപ്പെടുന്നു.

കായികരംഗത്തു പ്രവേശിക്കുന്നവരും കായികതാരങ്ങളും കായികരംഗത്തോട് താല്പര്യം സൂക്ഷിക്കുന്നവരും ഈ ദിനം വിശേഷ പരിപാടികളും പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയമാക്കുന്നു. 

ആഗസ്റ്റ് 31 

ആഗസ്റ്റ് 31 പരാമഭട്ടാരകാചട്ടമ്പിസ്വാമി തിരുവടികളുടെ ജന്മദിനമാണ്. സ്വാമി വിവേകാനന്ദനു ചിന്മുദ്രയെക്കുറിച്ചു വിശദീകരണം കൊടുത്ത മഹാജ്ഞാനിയും യോഗിയുമാണ് അദ്ദേഹം.

ശ്രീനാരായണഗുരുദേവന് തുല്യമായ മഹാത്മാവാണ്. ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ 1853 ലായിരുന്നു ജനനം. ജന്മം കൊണ്ടും കർമ്മം കൊണ്ടും ശ്രീനാരായണ ഗുരുദേവനും ശ്രീ ചട്ടമ്പിസ്വാമി തിരുവടികളും ദശതൂവൽ പക്ഷികളായിരുന്നു. ഇരുവരും പരസ്പരം മനസ്സിലാക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.



Read More in Organisation

Comments