ബി.എസ്.എസിന്റെ 'ബേസ് (BASE) പദ്ധതി യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു: ഡോ. എം.ആർ. തമ്പാൻ

2 years, 5 months Ago | 198 Views
രാജ്യത്തെ യുവ ജനങ്ങൾക്കും ഭാരത് സേവക് സമാജ് പ്രവർത്തകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് ബി.എ സ്.എസിന്റെ നൂതന പദ്ധതിയായ ഭാരത് അന്ത്യോദയ സ്കിൽ എഡ്യൂക്കേഷൻ (BASE) പദ്ധതി യെന്ന് സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ പ്രസ്താവിച്ചു.
ഭാരതത്തിലെ 5.9 കോടിയോളം വരുന്ന തൊഴിലന്വേഷകരിൽ രണ്ട് ദശലക്ഷത്തോളം പേരെ പരിശീലിപ്പിച്ച് തൊഴിൽ യോഗ്യരാക്കാൻ കഴിഞ്ഞു എന്നത് ബി.എസ്.എസി ൻറ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് സേവക് സമാജ് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. എം.ആ ർ. തമ്പാൻ.
യുവജനങ്ങൾ നാടിന്റെ ഭാവി യും പ്രതീക്ഷയും നൂതന ആവിഷ് കാരങ്ങളുടെ ഉറവിടങ്ങളുമാണ്. നാടിന്റെ ബഹുഭൂരിപക്ഷം വരുന്ന യുവജനസംഖ്യ ഭാരതത്തിന് ഒരു മുതൽക്കൂട്ടാണ്. മഹാമാരികൾ ആരോഗ്യരംഗത്തെ അടിയന്തിര തൊഴിലവസരങ്ങൾക്ക് അവസരമൊരുക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള ഇത്തരം അവസരങ്ങളെ പരിപൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ അറിവ് നാം ആർജ്ജിക്കേണ്ടതുണ്ട്.
അറിവാണ് ശക്തിയും ഈശ്വരനുമെന്ന് വേദങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും നാടിന് വേണ്ടുന്ന രീതിയിൽ പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരാകണമെന്ന് സാമ്പത്തിക വിദഗ്ധനായ അമർത്യാസെൻ തൻറ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരും തൊഴിൽ നെപുണ്യമുള്ളവരും ഉള്ള സൗത്ത്കൊറിയയുടെ വിജയവും അവ ഇല്ലാതെപോയ ബ്രസീലിൻറ പരാജയവും അദ്ദേഹം ഉദാഹരിച്ചിട്ടുണ്ട്.
നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളായ കലാലയങ്ങൾ നമുക്ക് സമ്മാനിക്കുന്നത് സർട്ടിഫിക്കറ്റുകളാണെങ്കിൽ നൈപുണ്യ വിദ്യാഭ്യാസം നമുക്ക് നൽകുന്നത് തൊഴിലറിവും തൊഴിലവസരങ്ങളുമാണെന്നും ഡോ. തമ്പാൻ പറഞ്ഞു.
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 5 months Ago
ഇവിടെ ചരിത്രം ഉറങ്ങുന്നു!
2 years, 4 months Ago
ജനുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 2 months Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years Ago
രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ
2 years, 2 months Ago
മേയ് ഡയറി
3 years, 11 months Ago
വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ
3 years, 3 months Ago
Comments