Sunday, April 13, 2025 Thiruvananthapuram

ഗ്രാമി പുരസ്കാര ചടങ്ങ് ഏപ്രിലിൽ

banner

3 years, 2 months Ago | 294 Views

സംഗീത മേഖലയിലെ മികച്ച പ്രകടനങ്ങളെ ആദരിക്കുന്ന ഗ്രാമി പുരസ്കാര ചടങ്ങിന്റെ ഈ വർഷത്തെ തീയതി പുനഃക്രമീകരിച്ചു.  ഏപ്രിൽ 3ന് ലാസ് വേഗാസിൽ ചടങ്ങ് നടക്കുമെന്ന് റെക്കോഡിംഗ് അക്കാഡമിയും ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കായ സി.ബി.എസും അറിയിച്ചു.  ചടങ്ങ് ജനുവരി 31ന് ലോസ്ആഞ്ചലസിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.  ഒമിക്രോൺ വ്യാപനം കണക്കിലെടുത്താണ് തീയതി മാറ്റിയത്.  കൊമേഡിയൻ ട്രിവർ നോവയാണ് ഇത്തവണ ഗ്രാമിയിലെ അവതാരകനായെത്തുന്നത്. എം.ജി.എം ഗ്രാൻഡ് ഗാർഡൻ അരീനയിൽ നടത്തുന്ന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.



Read More in Literature

Comments