ലോകചാമ്പ്യനെ തകര്‍ത്ത് ലക്ഷ്യ സെന്നിന് ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

3 years, 2 months Ago | 254 Views
ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം ലക്ഷ്യസെൻ. ഫൈനലിൽ ലോക ചാമ്പ്യൻ സിങ്കപ്പൂരിന്റെ ലോ കീൻ യൂവിനെ തകർത്താണ് താരത്തിന്റെ കിരീട നേട്ടം. ഇതോടെ ഇന്ത്യ ഓപ്പണിലെ തന്റെ അരങ്ങേറ്റ ടൂർണമെന്റിൽ തന്നെ പുരുഷ സിംഗിൾസ് കിരീടജേതാവാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ലക്ഷ്യ സ്വന്തമാക്കി.
ഞായറാഴ്ച നടന്ന ഫൈനലിൽ സിങ്കപ്പൂരിന്റെ ലോ കീൻ യൂവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ ലക്ഷ്യയുടെ കിരീട നേട്ടം. സ്കോർ: 24-22, 21-17. മത്സരം 54 മിനിറ്റ് നീണ്ടുനിന്നു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും കപ്പുയർത്തിയതോടെ ഇരട്ടിമധുരമായി. മൂന്നുതവണ ലോക കിരീടം നേടിയിട്ടുള്ള ഇൻഡൊനീഷ്യയുടെ മുഹമ്മദ് അഹ്സാൻ- ഹെൻഡ്ര സെറ്റിയാവാൻ സഖ്യത്തെയാണ് കീഴടക്കിയത് (21-16, 26-24).
20-കാരനായ ലക്ഷ്യസെന്നിന്റെ ആദ്യ സൂപ്പർ 500 കിരീടം കൂടിയാണിത്. ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യ അതേ ഫോം നിലനിർത്തിയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ ഗെയിമിൽ കടുത്തപോരാട്ടം നേരിട്ട ലക്ഷ്യ രണ്ടാം ഗെയിമിൽ അനായാസം വിജയത്തിലേക്കെത്തി.
Read More in Sports
Related Stories
കാല്പന്തുകൊണ്ട് മനംകവര്‍ന്ന് 10 വയസ്സുകാരന്
3 years, 9 months Ago
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക
3 years, 7 months Ago
ബാലണ്‍ ഡി ഓര് പുരസ്കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ
3 years, 4 months Ago
കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
3 years, 3 months Ago
ഒളിംപിക്സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക
3 years, 8 months Ago
ടോക്യോ ഒളിമ്പിക്സ്; സിന്ധു പ്രീ ക്വാര്‍ട്ടറില്‍
3 years, 8 months Ago
Comments