Friday, April 18, 2025 Thiruvananthapuram

കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്

banner

3 years, 1 month Ago | 295 Views

കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്. 2,472 സ്‌ക്വയർ മീറ്റർ വിസ്തൃതിയില്‍ നിർമ്മിച്ച ഭീമൻ കുവൈറ്റ് ദേശീയ പതാക സുൽതാനെറ്റ്‌ ഓഫ് ഓമനിലെ ജെബൽ ഷാമ്സ് പർവതത്തിൽ ഉയർത്തിയാണ് റെക്കോർഡ് സൃഷ്ടിച്ചത്.

അ​റ​ബ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​നി​ര​യാ​യ ഒ​മാ​നി​ലെ ജ​ബ​ൽ ഷാമ്സിലാണ് ​ഫ്ലാ​ഗ്​ എ​ന്ന വ​ള​ന്റ​റി ടീം ​കൂ​റ്റ​ൻ പ​താ​ക സ്ഥാ​പി​ച്ച​ത്. സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്ന് 3,028 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ കുവൈറ്റ് ​ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​തെ​ന്ന് വ​ള​ന്റി​യ​ർ ടീം ​ത​ല​വ​ൻ ഫുആദ് ഖബസർഡ് അറിയിച്ചു.

അതേസമയം രാജ്യത്തിനു ലഭിക്കുന്ന ഈ വലിയ അംഗീകാരവും നേട്ടവും കുവൈറ്റ് ​ അ​മീ​ർ ഷേയ്ഖ് ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അൽ ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ഷേയ്ഖ് മിശാൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർഅ​ൽ സ്സ​ബാ​ഹ്​ എ​ന്നി​വ​ർ​ക്കും കുവൈറ്റ് ​ ജ​ന​ത​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​താ​യും ഫുആദ് ഖബസാർഡ് അറിയിച്ചു.



Read More in World

Comments