Thursday, April 10, 2025 Thiruvananthapuram

സ്​ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

banner

3 years, 8 months Ago | 597 Views

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക്​ ത​ട​യി​ടാ​ന്‍ സൈ​ബ​ര്‍​സെ​ല്‍, സൈ​ബ​ര്‍​ഡോം, സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​ത്.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളു​ണ്ടാ​വു​ന്ന 'ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍' സം​സ്ഥാ​ന ക്രൈം ​റെക്കോ​ഡ്സ് ബ്യൂ​റോ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ടെ​ത്തും. സ്ത്രീ​ധ​ന മ​ര​ണം, സ്ത്രീ​ധ​ന പീ​ഡ​നം, ബ​ലാ​ത്സം​ഗം എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ പ്രത്യേ​ക​മാ​യി മാ​ര്‍​ക്ക്​ ചെ​യ്​​ത്​ ഇ​വി​ട​ങ്ങ​ളി​ല്‍ പി​ങ്ക്​ പ​ട്രോ​ളി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​വും ശ​ക്ത​മാ​ക്കും.

ഗാ​ര്‍​ഹി​ക, സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള​ട​ക്കം സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ര​ള പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന പി​ങ്ക് പ്രൊ​ട്ട​ക്‌​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഈ ​ന​ട​പ​ടി​ക​ള്‍.  അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നി​ര്‍​ഭ​യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലെ എ​മ​ര്‍​ജ​ന്‍​സി ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തി​യാ​ല്‍ ഉ​ട​ന്‍ പൊ​ലീ​സ് സ​ഹാ​യം ല​ഭ്യ​മാ​വും. POL ആ​പ്പി​ലും ഈ ​സൗ​ക​ര്യ​മു​ണ്ട്. 1515 നമ്പറിൽ വി​ളി​ച്ച്‌ ഏ​തു​സ​മ​യ​ത്തും സ​ഹാ​യം തേ​ടാം. അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി​യു​ള്ള ഫോ​ണ്‍​വി​ളി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ 14 പൊ​ലീ​സ് ജി​ല്ല​ക​ളി​ലും പി​ങ്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.



Read More in Kerala

Comments