Friday, Dec. 19, 2025 Thiruvananthapuram

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക് ; കാലാവസ്ഥാ വ്യതിയാനം മനസിലാക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയതിനാണ് നൊബേല്‍

banner

4 years, 2 months Ago | 893 Views

ഭൗതിക ശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2021 ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. ജപ്പാന്‍ ശാസ്ത്രജ്ഞനായ സ്യൂക്യൂറോ മാനേബേ, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെല്‍മാന്‍, ഇറ്റലിക്കാരനായ ജോര്‍ജിയോ പാരീസി എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് പ്രഖ്യാപനം നടത്തിയത്. ഭൂമിയിലെ കാലവസ്ഥ, ആഗോള താപനം ഇവയെ കണക്കാക്കുന്ന സംവിധാനങ്ങളെക്കുറിച്ചാണ് ഒരു ഗവേഷണം. രണ്ടാമത്തേത് ഭൗതിക ചലനങ്ങള്‍ ആറ്റങ്ങള്‍ മുതല്‍ ഗ്രഹങ്ങള്‍ വരെ ഏങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതിലാണ്.



Read More in World

Comments

Related Stories