ഭജനാനന്ദ സ്വാമികളെക്കുറിച്ച് ഭജനാനന്ദ സ്വാമികൾ

3 years, 9 months Ago | 408 Views
മഹത്തായ ഒരു പാരമ്പര്യത്തിന് സുധീർഘ ശൃംഖലയിലെ മിഴിവുറ്റ കണ്ണിയാണ് സ്വാമി ഭജനാനന്ദ. അതിസമ്പന്നമായ ആശാരൂർ (ആശാന്മാരുടെ ഊര് ) ശിവാലയം (ശിവ ചൈതന്യമുള്ള) തറവാട്ടിലെ കാരണവരായിരുന്ന ജനാർദ്ദനൻ നായർ എന്ന കളരി - മർമ്മ -ചികിത്സ ആശാന്റെയും മാരായമുട്ടത്തെ കുടുംബമായ വൻപറമ്പും തല തറവാട്ടിലെ ഗൗരിപിള്ളയുടെയും മകനായി 1926 ഫെബ്രുവരി 13 ആം തീയതിയാണ് പൂർവാശ്രമത്തിൽ 'അപ്പു'എന്ന വിളിപ്പേരുള്ള സദാശിവൻ നായരുടെ (സ്വാമി ഭജനാനന്ദ) ജനനം. ഇന്നത്തെ വിലയ്ക്ക് കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളാണ് ആശാരൂർ കുടുംബക്കാർ പാവപ്പെട്ട കുടികിടപ്പുകാർക്കായി നൽകിയിട്ടുള്ളത്. പൊതു കാര്യങ്ങൾക്കായും ഒട്ടേറെ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. അമരവിളയിൽ ഏതാണ്ട് ഒരു ശതാബ്ദത്തിനു മുൻപ് നിർമ്മിക്കപ്പെട്ടതും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയായി വിശ്രമിക്കുന്നതിന് സൗകര്യമുള്ള തരത്തിൽ രൂപകൽപ്പന ചെയ്തതുമായാ കോൺക്രീറ്റ് വെയിറ്റിംഗ് ഷെഡ് അതിനോട് ചേർന്ന് റേഡിയോ പാർക്ക് തുടങ്ങിയവ യുള്ളവ ആശാരൂർ കുടുംബം സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണുള്ളത്. ആശാരൂർ കുടുംബം ഒരു സന്യാസ കുടുംബമാണ്. ഭജനാനന്ദ സ്വാമികളുടെ പിതാവിന്റെ ജേഷ്ഠൻ അത്ഭുത സിദ്ധികളുള്ള യോഗിവര്യനായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവനാവട്ടെ ഋഷിതുല്യനായ തപസ്വിയും. പ്രസ്‌തുത കുടുംബത്തിലെ കണ്ണിയാണ് സ്വാമി ഭജനാനന്ദ.
സ്വാമി ഭജനാനന്ദ സ്വാമി ഭജനാനന്ദയെക്കുറിച്ച് പറഞ്ഞു: "ഞാൻ അഭേദാനന്ദ ഗുരുദേവനോട് ഒരിക്കൽപോലും ചോദിച്ചിട്ടില്ലാത്ത മൂന്ന് കാര്യങ്ങളുണ്ട്: 'എന്ത്.....? എന്തിന്..... ? എങ്ങനെ ....? എന്നിവയാണ് അവ. 1978ലെ ബദരീ കേദാര തീർത്ത യാത്രയ്ക്കിടെയായിരുന്നു അത്. 180 പടികൾ കയറി രാധാദേവിയുടെ ജന്മസ്ഥലമായ ബർസാനയിലെത്തി.
കുന്നിന്റെ ഒരു വശത്തുകൂടി യമുനാ നദി ഒഴുകുന്നു. താഴെ ധർമ്മശാല. അതിലെ ഒരു മുറിയിൽ പ്രത്യേകതരം മുത്തുകൾ പതിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ വിളക്കിന്റെ സഹായമില്ലാതെ മുത്തുകളിൽ നിന്നും പ്രവഹിക്കുന്ന പ്രകാശ രശ്മികളാൽ മുറിക്കകം വ്യക്തമായി കാണാനാവും. ഇതൊക്കെ കണ്ട് സെപ്റ്റംബർ ഒന്നിന് ദില്ലിയിലെത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് ഗുരുദേവനും ഒപ്പമുള്ള തീർഥാടക സംഘവും ഒന്നു മയങ്ങി. ഞാൻ ഗുരുദേവനടുത്തായി ഒണ്ട്. ഒന്നര മണിയായപ്പോൾ ഗുരുദേവൻ പെട്ടെന്നെഴുന്നേറ്റ് 'പുറപ്പെടാൻ തയ്യാറാവു' എന്നു പറഞ്ഞു. വർഷോപ്പിൽ പോയിരുന്ന യാത്രാബസ്സിനെയും മടക്കി വിളിച്ചു. എല്ലാവരും ബസ്സിൽ കയറി യാത്ര തിരിച്ചു. ചാറ്റൽ മഴയുണ്ടായിരുന്നു. 'ഒരിടത്തും നിർത്തേണ്ട വിട്ടോളൂ....' എന്ന് ഗുരുദേവൻ. 'എന്തെന്നോ എന്തിനെന്നോ ഞാൻ ചോദിച്ചില്ല. ഗുരുദേവൻ തന്നെ ആത്മഗതമെന്നോണം പറഞ്ഞു. 'അധികം വെള്ളം കുടിക്കാതെ പോകാം...' 'അതെങ്ങിനെ'യെന്ന് ഞാൻ ചോദിച്ചില്ല.
രാത്രി ഹരിദ്വാറിൽ എത്തി. അപ്പോഴാണറിയുന്നത് അന്നു ഉച്ചയ്ക്ക് പെയ്ത പേമാരിയിൽ ദില്ലിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഒട്ടേറെ മരണങ്ങൾ സംഭവിച്ചു. നമ്മുടെ തീർത്ഥാടക സംഘം വിശ്രമിച്ച പ്രദേശത്തായിരുന്നു ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
"ഞാൻ ഗുരുദേവന്റെ മുഖത്തേക്ക് നോക്കി. ഗുരുദേവൻ എന്നെയും. അപ്പോഴേക്കും ആ മുഖത്ത് ആരെയും ആകർഷിക്കുന്ന പുഞ്ചിരി മാത്രം.
Read More in Organisation
Related Stories
ഏവരും സ്വയം തൊഴിൽ ചെയ്യുന്നവരായി മാറണം: വി.കെ.പ്രശാന്ത്
4 years, 4 months Ago
ലീഡർ ലീഡർ മാത്രം
3 years Ago
ഒക്ടോബർ ഡയറി
2 years, 7 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 1 month Ago
ഫ്രിഡ്ജിൽ വയ്ക്കുന്ന ഇ മെയിൽ
3 years, 6 months Ago
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 5 months Ago
Comments