ചരിത്രം സൃഷ്ടിച്ച തുടർഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ
4 years, 7 months Ago | 461 Views
തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാം സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്.
വകുപ്പുകൾ ഒറ്റനോട്ടത്തിൽ
രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്ന് നോക്കാം
വീണാ ജോർജ്ജാണ് ആരോഗ്യമന്ത്രി. ധനകാര്യം കെ എൻ ബാലഗോപാലിനും വ്യവസായം പി രാജീവിനുമാണ്. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസമന്ത്രി. മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസം വകുപ്പുമാണ്.
കെകെ ഷൈലജക്ക് പകരം ആര് ആരോഗ്യമന്ത്രിയെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമായി വീണ ജോർജ്ജ്. ശൈലജയെ മാറ്റിയതിന്‍റെ വിവാദം തുടരുമ്പോഴാണ് പാർലമെന്‍ററി രംഗത്തെ മികവ് കൂടി കണക്കാക്കി പിൻഗാമിയായി വീണ. എംഎൽഎയായുള്ള ആദ്യവരവിൽ തന്നെ മന്ത്രി പിന്നാലെ സുപ്രധാനവകുപ്പുകൾ. ടൂറിസമെന്ന സൂചനയുണ്ടായെങ്കിലും പൊതുമരാമത്ത് കൂടി മുഹമ്മദ് റിയാസിന് കിട്ടിയത് അപ്രതീക്ഷിതമായി. മറ്റൊരു അപ്രതീക്ഷിത തീരുമാനമാണ് വി വി ശിവൻകുട്ടിക്കുള്ള പൊതുവിദ്യാഭ്യാസവകുപ്പ്. തൊഴിലും കൂടിയുണ്ട് നേമം പ്രതിനിധിക്ക്.
വിദ്യാഭ്യാസം വീണ്ടും വിഭജിച്ചപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് ആർ.ബിന്ദുവിന്. കെഎൻ ബാലഗോപാലിന് ധനകാര്യം നൽകിയപ്പോൾ, രാജീവിനും സുപ്രധാനമായ വ്യവസായവും നിയമകാര്യവും. തദ്ദേശസ്വയംഭരണവും എക്സൈസുമെന്ന രണ്ട് സുപ്രധാനവകുപ്പുകളാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദനെ തേടിയെത്തിയത്. മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷണനാണ് ദേവസ്വം പാർലമെൻററികാര്യവകുപ്പുകൾ.
സഹകരണ രജിസ്ട്രേഷൻ വകുപ്പുകൾ വിഎൻ വാസവനും ഫിഷറീസ്, സാംസ്ക്കാരിക വകുപ്പുകൾ സജി ചെറിയാനും. പ്രവാസികാര്യവും ന്യൂനപക്ഷക്ഷേമം യുവജനകാര്യവും സ്വതന്ത്രനായ വി അബ്ദുറഹ്മാന് നൽകിയത് മലപ്പുറത്തിനുള്ള പരിഗണന കൂടി കരുതിയാണ് . റവന്യൂമന്ത്രി കെ രാജൻ. കൃഷി പി പ്രസാദ്, ഭക്ഷ്യ - സിവിൽ സപ്ളൈസ് ജി ആർ അനിൽ. മൃഗസംരക്ഷണം, ക്ഷീരസംരക്ഷണം ജെ ചിഞ്ചുറാണി.
പിണറായി നേരത്തെ ഭരിച്ചിരുന്ന വൈദ്യുതി ഘടകകക്ഷിയായ ജെഡിഎസ്സിന്‍റെ കൃഷ്ണൻകുട്ടിക്ക് നൽകി സിപിഎം. ശശീന്ദ്രനിൽ നിന്നും ഗതാഗതം ആൻറണിരാജുവിന് നൽകിയപ്പോൾ ശശീന്ദ്രന് സിപിഐയിൽ നിന്നും ഏറ്റെടുത്ത വനം. ഐഎൻഎല്ലിൻറെ അഹമ്മദ് ദേവർകോവിലിനും ഉള്ളത് പ്രധാനപ്പെട്ട തുറമുഖവകുപ്പ്. റോഷി അഗസ്റ്റിന് ജലവിഭവവകുപ്പ്.
Read More in Kerala
Related Stories
കടലും കടൽത്തീരവും തിളങ്ങും; ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
3 years, 6 months Ago
ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക് 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവ്
3 years, 9 months Ago
കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
3 years, 11 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
3 years, 10 months Ago
ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍
3 years, 6 months Ago
Comments