Friday, April 18, 2025 Thiruvananthapuram

ബി എസ് എസ് സ്ഥാപക ചെയർമാൻ ഗുൽസരിലാൽ നന്ദ 123 -ാം ജന്മവാർഷികം

banner

3 years, 9 months Ago | 510 Views

ഭാരത് സേവക് സാമാജിന്റെ സ്ഥാപക ചെയർമാനായ ഗുൽസാരിലാൽ നന്ദയുടെ ജനനം ജൂലൈ മാസത്തിലാണ്. 1898 ജൂലൈ നാലിനാണ് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച നന്ദ ജനിച്ചത്. സ്വാതന്ത്ര്യസമരത്തിൽ ധീരോജ്വല പോരാളിയായിരുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം അവിഭക്ത പഞ്ചായത്തിലെ സിയാൽകോടാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി അധികാരത്തിലേറിയ സർക്കാർ നവഭാരത സൃഷ്ടിക്കായി നടത്തിയ തീവ്ര ചിന്തകളിലാണ് സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയെ പുനർ നാമകരണം ചെയ്ത്  ഭാരത് സേവക് സമാജ് ആക്കിയത്. 1952 ആഗസ്റ്റിൽ ആസൂത്രണ കമ്മീഷൻ ബി.എസ്.എസിനു രൂപം നൽകുമ്പോൾ അതിന്റെ പ്രസിഡന്റ് അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും ചെയർമാൻ പ്ലാനിങ് കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന ഗുൽസാരിലാൽ നന്ദയുമായിരുന്നു.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ദേഹവിയോഗത്തെത്തുടർന്ന് 1964 മെയ് 27ന് താത്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റ ഗുൽസരിലാൽ നന്ദ 1964 ജൂൺ 9ന് ലാൽബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും വരെ തൽസ്ഥാനത്ത് തുടർന്നു. ലാൽബഹദൂർ ശാസ്ത്രിയുടെ നിര്യാണത്തെ തുടർന്ന് 1966 ജനുവരി 11 മുതൽ ജനുവരി 26 വരെയും അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.

സ്പന്ദനം നിലക്കുംവരെയും മാതൃരാജ്യത്തിനുവേണ്ടി മാത്രമായിരുന്നു നന്ദയുടെ ഹൃദയം തുടിച്ചിരുന്നത്. മഹാത്മാഗാന്ധി നേതൃത്വം നൽകിയ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമര രംഗത്തുവന്ന അദ്ദേഹം മുംബൈ നാഷണൽ കോളേജിൽ ധനതത്വശാസ്ത്ര വിഭാഗം പ്രൊഫസാറായിരിക്കെ ട്രേഡ് യൂണിയൻ രംഗത്തേക്ക് കടന്നുവന്നു. ഗുൽസാരിലാൽ നന്ദ താൻ വ്യാപരിച്ച രംഗത്ത് ചരിത്രം സൃഷ്‌ടിച്ചു എന്നു പറയുന്നതാവും നല്ലത്. 1922ൽ നാഷണൽ ട്രേഡ് ടെക്സ്റ്റൈലിൽ അസോസിയേഷൻ സെക്രട്ടറിയായ നന്ദ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. 1946 മുതൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷയാണ് നന്ദക്ക് അനുഭവിക്കേണ്ടി വന്നത്. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ അദ്ദേഹം അതിനു മുമ്പ് പാർലമെന്ററി സെക്രട്ടറി, ആസൂത്രിത കമ്മീഷൻ ഉപാധ്യക്ഷൻ എന്നീ നിലകളിലും ശ്രേദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. രണ്ടു തവണ താത്കാലിക പ്രധാനമന്ത്രിയായി സേവനമനുഷ്‌ടിച്ച നന്ദ 11 വർഷകാലം കേന്ദ്ര മന്ത്രി സഭയിൽ അംഗമായിരുന്നു. ആസൂത്രണം, തൊഴിൽ, ജലസേചനം, ഊർജ്ജം തുടങ്ങിയ വകുപ്പുകളാണ് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ നിർബന്ധപ്രകാരം 1960 ൽ വീണ്ടും പ്ലാനിങ് കമ്മീഷൻ ഉപാധ്യക്ഷനായി 1963 വരെ അത് തുടർന്നു. 1977 ൽ രാഷ്ട്രം അദ്ദേഹത്തിന് ഭാരത് രത്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി. 



Read More in Organisation

Comments