Thursday, April 10, 2025 Thiruvananthapuram

ജൂലായ് മാസത്തെ പ്രധാന ദിവസങ്ങൾ

banner

3 years, 8 months Ago | 387 Views

ഓർത്തു വയ്ക്കേണ്ടതും പ്രധാനപ്പെട്ടതുമായ ഒട്ടേറെ സംഭവങ്ങളുടെ മാസമാണ് ജൂലായ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇവയെല്ലാംതന്നെ തുല്യ പ്രാധാന്യമർഹിക്കുന്നു.

 ജൂലായ് 1


തിരുവിതാംകൂറും കൊച്ചിയും തമ്മിൽ സംയോജിപ്പിക്കുന്നത് ജൂലായ് 1 നാണ്. ഇവ രണ്ടും ചേർന്ന തിരു-കൊച്ചി രൂപം കൊണ്ടത് 1948 ലായിരുന്നു. കേരള ചരിത്രത്തിലെ സുപ്രധാന ദിനമാണ് ജൂലായ് 1.

പ്രസിദ്ധ കഥാകാരൻ പി. കേശവദേവ് ചരമദിനവും ഈ ദിവസമാണ്. മലയാളസാഹിത്യത്തിലെ അക്കാലത്തെ 'നിഷേധി' യെന്നു വിളിക്കപ്പെട്ടിരുന്ന കേശവദേവിന്റെ പല സൃഷ്ടികളും ഇന്നും മികച്ചുതന്നെ നിൽക്കുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച് പ്രസംഗിച്ചതിന് പി. കേശവദേവ് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ജൂലായ് 2

കേശവദേവിനെ പോലെ തന്നെ ആ കാലഘട്ടത്തിലെ പ്രമുഖകഥാകാരന്മാരിലൊരാളായ പൊൻകുന്നം വർക്കിയുടെ ചരമദിനം ജൂലായ് 2നാണ്.

ജൂലായ് 3

ക്രൈസ്തവ സമൂഹത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ജൂലായ് 3 സെന്റ് തോമസ് ഡേ ആയി ആചരിക്കപ്പെടുന്നു.

ജൂലായ് 4


രണ്ടുകാലിൽ സഞ്ചരിച്ച ഒരു കൊടുങ്കാറ്റ് ജന്മംകൊണ്ട് ദിവസമാണ്  ജൂലായ് 4. പാവപ്പെട്ടവരുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ. കെ. ഗോപാലന്റെ (എ. കെ. ജി) ജന്മദിനമാണ് 1964   ജൂലായ് 4 നായിരുന്നു എ.കെ.ജി യുടെ ജനനം

ജൂലായ് 5

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ്  ജൂലായ് 5 ബഷീറിന്റെ പല പ്രതികൾക്കും ഇന്നും വായനക്കാർ ധാരാളമുണ്ട്.

ജൂലായ് 7

സ്വാതന്ത്ര്യസമരസേനാനിയും തിരു-ക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവദേവന്റെ ചരമദിനമാണ് ജൂലായ് 7. 1891 മെയ് 23 കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ച അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് തിളക്കമാർന്ന സംഭാവനകളാണ് നല്കിയിട്ടുള്ളത്. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം വിവർത്തന പ്രയോഗത്തിന്റെ നേതാക്കളിൽ പ്രമുഖനായിരുന്നു. വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

ജൂലായ് 8

കെ കരുണാകരൻ - സ്വാതന്ത്ര്യസമര സേനാനി, ഭരണ തന്ത്രജ്ഞൻ, മുഖ്യമന്ത്രി 1918 ജൂലായ് എട്ടിന് കണ്ണൂർ ചിറയ്ക്കലിൽ ജനിച്ചു. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയത്തിലെത്തി. തുടർന്ന് കോൺഗ്രസിന്റെ തൊഴിലാളി സംഘടനാ പ്രവർത്തകൻ. 1971-ൽ കേരളത്തിന്റെ ആഭ്യന്തരമന്ത്രി. 1977, 1981, 1982, 1991 എന്നീ വർഷങ്ങളിൽ നാല് പ്രാവശ്യം കേരള മുഖ്യമന്ത്രിയായി വിവിധ മന്ത്രിസഭകൾ നയിച്ചു. " ലീഡർ " എന്ന പേരിൽ അറിയപ്പെട്ടു. 1996-ൽ കേന്ദ്രവ്യവസായ മന്ത്രിയായി. അഞ്ച് വ്യത്യസ്തസഭകളിൽ അംഗമായ ഏക വ്യക്തി കൂടിയാണ് കെ. കരുണാകരൻ. കൊച്ചി, തിരു-കൊച്ചി, കേരളം നിയമസഭ കൾക്ക് പുറമേ ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2010 ഡിസംബർ 23 ന് അന്തരിച്ചു.

ജൂലായ് 10

പ്രസിദ്ധ സാഹിത്യകാരൻ പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്) ചരമദിനമാണ് ജൂലായ് 10 എൻ. കൃഷ്ണപിള്ള ചരമദിനവും ജൂലൈ 10 നാണ്.

ജൂലായ് 11

ജൂലായ് 11 ലോക ജനസംഖ്യാദിനമാണ്. ലോക ജനസംഖ്യ 500 കോടി തികച്ച കുഞ്ഞിന്റെ ജനനമാണ് ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത്. 500 കോടി തികച്ച കുഞ്ഞായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച കുട്ടിയാണ് മാരേജ് ഗാസ്പർ. 1987 ജൂലായ് 11ന് കിഴക്കൻ യൂറോപ്പിലെ ക്രൊയേഷ്യയുടെ തലസ്ഥാനമായ സാറപ്രബിലാണ് താതേജ് ഗാസ്പൂർ   പിറന്നത്. അതിശയിപ്പിക്കുന്ന നിലയിലാണ് ലോകജനസംഖ്യ വർധിപ്പിക്കുന്നത് ഭയപ്പെടുന്ന സത്യമാണ്.

ജൂലായ് 14

ആർഷഭാരതത്തിന് കാലം സമ്മാനിച്ച അനർഘരത്നമായ വിവേകാനന്ദൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 1902 ലായിരുന്നു. 1893-ൽ ചിക്കാഗോയിലെ മതമഹാസമ്മേളനത്തിലും തുടർന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും നാലരവർഷം  തുടർച്ചയായി സ്വാമിജി ചെയ്ത പ്രഭാഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി പടിഞ്ഞാറൻ നാടുകളിൽ ഭാരതത്തെക്കുറിചുണ്ടായിരുന്ന അഭിപ്രായം മാറുകയും  അദ്ധ്യാത്മിക മതസഹിഷ്ണുതയുടെയും  സാംസ്കാരിക പാരമ്പര്യത്തെയും  കേന്ദ്രമെന്ന നിലയിൽ  ഭാരതത്തിന്റെ പ്രതിച്ഛായ വളരെയേറെ ഉയരുകയും  ചെയ്തു.

കാൽലാന്റ് സ്റ്റനറുടെ ജന്മദിനവും ജൂലായ് 14 നാണ്. 1885 ജൂലായിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മനുഷ്യരുടെ രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ച മെഡിക്കൽരംഗത്തെ വിദഗ്ധനാണ് കാൽലാന്റ് സ്റ്റയിനർ.

ജൂലായ് 15

ജൂലായ് 15ന് പട്ടം താണുപിള്ള ജന്മദിനമാണ്. രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധേയമായ പട്ടംതാണുപിള്ള അന്നത്തെ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു. മുസ്ലിംലീഗ് നേതാവും ഉപമുഖ്യ മന്ത്രിയുമായിരുന്ന സി. എച്ച് മുഹമ്മദ് കോയ ജന്മദിനവും ഇതേ തീയതിയാണ്. മലയാളത്തിന്റെ മഹാകഥാകാരനും മലയാള സാഹിത്യത്തിന്റെ അഹങ്കാരവും അഭിമാനവുമായ എം. ടി വാസുദേവൻനായരുടെ ജന്മദിനവും ജൂലായ് 15നാണ്.

ജൂലായ് 17

വിദ്യാഭ്യാസ രംഗത്ത് തിളങ്ങിനിന്ന ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനം ജൂലായ് 17നാണ്. 1903 ജൂലായ് 17 നായിരുന്നു മുണ്ടശ്ശേരിയുടെ ജനനം. കേരളം കണ്ട മികച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരിൽ പ്രമുഖനാണ് ജോസഫ് മുണ്ടശ്ശേരി.

മലയാളികളെ അക്ഷരത്തിന്റെയും  അറിവിന്റെയും ലോകത്തേട് കൈപിടിച്ചുയർത്തുകയും അതിനായി സ്വ ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത ത്യാഗധനനായ  പി.എൻ പണിക്കരുടെ ജന്മദിനവും ജൂലായ് 17നാണ്.

ജൂലായ് 18

എം. ആർ രാജരാജവർമ്മയുടെ ജന്മദിനമാണ് ജൂലായ് 18.

ജൂലായ് 21

മലയാളത്തിലെ പ്രമുഖ കഥാകാരൻ പി. കേശവദേവിന്റെ ജന്മദിനവും ജൂലായ് 21-നാണ്.

ജൂലായ് 22

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം ജൂലായ് 22നാണ്. ഐതിഹ്യമാല എന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതി അഖിലേന്ത്യാതലത്തിൽ തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്.

ജൂലായ് 22 ഏറ്റവും വലിയ പ്രാധാന്യം ഈ ദിവസമാണ് രാജ്യത്തിന്റെ ദേശീയ പതാക അംഗീകരിച്ചത് എന്നാതാണ്. 1947 ജൂലായ് 22 നായിരുന്നു അത്.

ജൂലായ് 23

കോഴിക്കോട് സർവകലാശാല ആരംഭിക്കുന്നത് 1968 ജൂലായ് 23നാണ്.

ബാലഗംഗാധര തിലകൻ ജന്മദിനവും ഇതേ ദിവസമാണ്. 1856 ജൂലൈ 23നാണ് ബാലഗംഗാധരതിലകൻ ജന്മദിനം.

ജൂലായ് 26

വിശ്വവിഖ്യാത സാഹിത്യകാരൻ ബർണാഡ്ഷായുടെ ജന്മദിനമാണ് ജൂലായ് 26. 1856 ജൂലായ് 26 നായിരുന്നു ജനനം.

 ജൂലായ് 26 കാർഗിൽ വിജയദിനമാണ്. ഇന്ത്യൻ പ്രതിരോധസേനകളിലെ ചുണക്കുട്ടന്മാർ ചതിയന്മാരായ പാകിസ്ഥാനികളെ ഇന്ത്യൻ മണ്ണിൽ നിന്നും പായിച്ച ദിനം.

ഇന്ത്യയുടെയും പാകിസ്താനെയും അതിർത്തി നിർണയിക്കുന്ന നിയന്ത്രണരേഖ (ലൈൻ ഓഫ് കണ്ട്രോൾ) കടന്നുപോകുന്നത് കാർഗിൽ കൂടിയാണ്. അതുകൊണ്ട് ഇന്ത്യ-പാക്  യുദ്ധത്തിന്റെ പ്രധാന കേന്ദ്രവും ഇവിടെത്തന്നെ. കാശ്മീരിന്റെ ഭാഗമാണ് ഇന്ന് കാർഗിൽ ജില്ലയും കാർഗിൽ പട്ടണവും. ഇന്ത്യ വിഭജന സമയത്ത് തന്നെ തുടങ്ങിയതാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കം. 1947-ലെ ഒന്നാം കാശ്മീർ യുദ്ധത്തിന്റെ ഫലമായി കാശ്മീരിന്റെ ഭാഗമായ കാർഗിലിന്റ  ഭൂരിഭാഗവും ഇന്ത്യയോടൊപ്പമായി. 1965-ലും 1971-ലും നടന്ന ഇന്ത്യ-പാക്ക്അ യുദ്ധത്തിൽ അവശേഷിക്കുന്ന ഭാഗം കൂടി ഇന്ത്യ പിടിച്ചെടുത്തു.

ജൂലായ് 28

ലോകമഹായുദ്ധം ആരംഭിച്ചത് ജൂലായ് 28 നാണ്. 1914 യിരുന്നു അത്.

ജൂലായ് 29

ജൂലായ് 29നാണ് ഇരയിമ്മൻതമ്പിയുടെ ചരമദിനം.



Read More in Organisation

Comments