കാര്യ വിചാരം

2 years, 7 months Ago | 276 Views
ഒരു കാലഘട്ടത്തിൽ ബംഗാൾ അറിയപ്പെട്ടിരുന്നത് ഇന്ത്യയുടെ ചിന്തിക്കുന്ന മസ്തിഷ്കം എന്നാണ്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ആത്മീയ ചിന്താധാരയെ സ്വാധീനിച്ച അതിപ്രഗത്ഭരായ നേതൃനിരയെ സംഭാവനചെയ്ത ദേശമായിരുന്നു വംഗനാട്.
സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയവരാണ് ദയാനന്ദ സരസ്വതിയും രാജാറാം മോഹൻ റായിയും. ആദ്ധ്യാത്മികതയുടെ പുത്തൻ ഉണർവ്വ് സൃഷ്ടി മാനവരാശിയെ സന്മാർഗ്ഗത്തിലേയ്ക്ക് നയിച്ച ശ്രീരാമകൃഷ്ണ പരമഹംസനെ ആർക്കാണ് മറക്കാൻ കഴിയുക. അദ്ദേഹത്തിന്റെ ശിഷ്യനും ഭാരത പുത്രനുമായ സ്വാമി വിവേകാനന്ദൻ നമ്മുടെ ഭാരതത്തിന്റെ നിലവിളക്കാണ്. കാവ്യ ഭാവനയുടെ നൂതന തലങ്ങൾ അനുഭവവേദ്യമാക്കിയ ബങ്കിംചന്ദ്ര ചാറ്റർജി ഇന്ത്യയുടെ മിന്നുന്ന നക്ഷത്രമായിരുന്നു. രവീന്ദ്രനാഥ ടാഗോർ കാവ്യകലയുടെ പ്രകാശ ഗോപുരമാണ്.
ഡബ്ല്യൂ. സി. ബാനർജി ഇന്ത്യൻ ദേശീയതയുടെ പ്രകാശധാരയായിരുന്നു. അരവിന്ദഘോഷ, ദേശബന്ധു ചിത്തരഞ്ജൻദാസ് എന്നിവർ കർമ്മ മണ്ഡലത്തെ പ്രോജ്വലമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആവേശവും വികാരവുമായിരുന്നു. ഈശ്വർ ചന്ദ്ര വിദ്യാസാഗർ, കേശവ് ചന്ദ്രസെൻ, അനിലകുമാർ ജെയിൻ, നിബ്രാൻ ചന്ദ്രമുഖർജി, ശ്രീ ശ്രീ ഹരിശ്ചന്ദ് ടാക്കൂർ, ശാരദാ ദേവി, അരബിന്ദോ, യോഗാനന്ദ സ്വാമി ശ്രീ യുക്തേശ്വർ ഗിരി, ലാഹിരി മഹാശയൻ എന്നീ ആത്മീയ ഗുരുക്കൾ പ്രകാശധാരകളാണ്.
പുതിയ തലമുറയിൽ ജ്യോതി ബസുവും മമതയും വരെ രാഷ്ട്രീയ രംഗത്ത് കാലുറപ്പിച്ചവരാണ്. അബലകളുടെ അമ്മയായ മദർ തെരേസ, നോബൽ ജേതാക്കളായ ജഗദീഷ്ചന്ദ്രബോസ്, അമർത്യാസെൻ, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം എൻ റോയ് , ഇന്ത്യൻ ക്രിക്കറ്റർ ഗാംഗുലി, സിനിമ നിർമ്മാതാവ് സത്യജിത് റായ് എന്നിവർ ബംഗാളിനെ കർമ്മഭൂമിയാക്കിയവരാണ്. സാഹിത്യ രംഗത്തും ശാസ്ത്ര രംഗത്തും പ്രശോഭിച്ചവർ എത്രയോ ഉണ്ട്. അവർ ഭാരതത്തിന്റെ വഴിവിളക്കുകളാണ്.
Read More in Organisation
Related Stories
ജൂലൈ ഡയറി
3 years, 11 months Ago
"പഞ്ചകർമ്മങ്ങളും ഉപകർമ്മങ്ങളും" പ്രകാശനം ചെയ്തു.
3 years, 3 months Ago
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 5 months Ago
ജൂലൈ മാസത്തെ പ്രധാന ദിവസങ്ങൾ
1 year, 11 months Ago
സമൂഹം 'ബോക്സ് ലൈഫിൽ നിന്നും പുറത്തുവരണം: ബി.എസ്. ശ്രീലക്ഷ്മി
2 years, 5 months Ago
മറുകും മലയും
3 years, 1 month Ago
Comments