കൃഷി നമ്മുടെ ജീവിതം തന്നെയാണെന്ന് മന്ത്രി പി. പ്രസാദ്

2 years, 8 months Ago | 225 Views
ജീവിത സാക്ഷരതയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പ്രസ്താവിച്ചു.
ഉൽപ്പാദനത്തിൽ താൽപര്യം കാട്ടാതെ എല്ലാം പുറത്തുനിന്ന് വാങ്ങി കഴിച്ചാൽ മതിയെന്ന് കരുതുന്നതിലൂടെ മലയാളി ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത തരത്തിലുള്ള രോഗങ്ങളുടെ തടവറയിലേക്കാണ് ആനയിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
ഭാരത് സേവക് സമാജ് ആസ്ഥാനമായ സദ്ഭാവനാ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതി (കാൻഫെഡ്) യുടെ 45-ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കൃഷിയെന്നാൽ സംസ്കാരമാണെന്ന് നാം പറയുമ്പോഴും അതിനപ്പുറത്തേർക്ക് നമ്മുടെ ജീവിത തന്നെയാണ് കൃഷി. ഈ ജീവിതത്തെ അതിന്റേതായ അർഥത്തിലും ഗൗരവത്തിലും നാം കാണുന്നുണ്ടോയെന്ന് ഒരാത്മപരിശോധന നടത്തേണ്ട സമയം കഴിഞ്ഞിരുന്നു. ലോകത്ത് ഒരാളും കൃഷി ചെയ്യുന്നില്ലായെന്ന് തീരുമാനിക്കുകയും കർഷകൻ കൃഷിയിടങ്ങളിലേയ്ക്കില്ലായെന്ന് തീരുമാനിക്കുകയും ചെയ്‌താൽ ലോകം ഏറ്റവും വലിയ യുദ്ധസമാനമായ സ്ഥിതിയിലേക്കും പ്രതിസന്ധിയിലേക്കും എത്തിച്ചേരും. ലോകമെമ്പാടും സർവ്വനാശത്തിന്റെ അലയൊലികൾ ഉണ്ടാവുകയും ചെയ്യും. അത്രമേൽ പ്രാധാന്യം കൃഷിക്കുണ്ട്. ഈ വസ്തുത നാം ഉൾക്കൊണ്ടേ തീരൂ.
എല്ലാത്തിന്റെയും ഉത്തരങ്ങൾ ഗൂഗിളിൽ പരാതിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് എല്ലാം ക്യാപ്സ്യൂളുകളായി കിട്ടുമോ എന്ന് നാം നോക്കിക്കൊണ്ടിരിക്കുകയാണ്. ജീവിതം പോലും ക്യാപ്സ്യൂൾ പരുവത്തിലായി മാറിക്കൊണ്ടിരിക്കുന്നിടത്തേയ്ക്ക് ഒരു പുതിയ സാക്ഷരതാ പ്രസ്ഥാനവും പ്രവർത്തനവും അത്യന്താപേക്ഷിതമായിരുന്നു എന്നുള്ളതാണ് വർത്തമാന കാലത്തിന്റെ പ്രത്യേകത. പഴയതുപോലെ 'തറയും പറയും' പഠിപ്പിക്കുമ്പോൾ അതിനേക്കാൾ ഉയർന്ന തരത്തിലുള്ള ഒരു ജീവിത സാക്ഷരതയുടെ കാര്യത്തിൽ നാം വളരെ പുകകിലേയ്ക്ക് പോകുന്നില്ലേ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽ നിൽക്കുന്നുണ്ട്. ആ ജീവിത സാക്ഷരതയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തുവാൻ നമുക്ക് പ്രസ്ഥാനങ്ങൾ അത്യന്താപേക്ഷിതം തന്നെയാണ്. ലോകത്ത് ഒരുപാട് കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂഗിളിൽ പരതിയാൽ എല്ലാം കിട്ടുന്ന ഒരു കലാമാണ്. അത് ചെറിയ കാര്യമല്ലല്ലോയെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. ടെലഫോണും മറ്റും അത്ഭുതത്തോടു കൂടി നോക്കിക്കണ്ട തലമുറയാണ് തന്റേതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആ സ്ഥാനത്തേക്ക് ആകാശഗോളങ്ങളെ ഉള്ളം കൈലിട്ടു അമ്മാനമാടുന്നെന്നത് ഒരു ചെറിയകാര്യമേ അല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതികവിദ്യ വളരെ വലിയ വികാസ പരിണാമങ്ങളിലാണ്. ഒരു ജീനിൽ നിന്ന് ഒരു ജീവനെത്തന്നെ ഉല്പാദിപ്പിക്കുന്ന തരത്തിൽ ശാസ്ത്രം വളർന്നിരിക്കുന്നു. വലിയ കണ്ടുപിടിത്തങ്ങൾ ലോകത്തിനു മുന്നിലുള്ളപ്പോഴും പതിനായിരം കൊല്ലങ്ങൾക്കു മുൻപുണ്ടായ ഒരു കണ്ടുപിടിത്തമാണ് ഏറ്റവും വലിയ കണ്ടുപിടിത്തം. ആ കണ്ടുപിടിത്തമാണ് കൃഷി. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചുവെങ്കിൽ അതിനു പിന്നിൽ വളരെ വലിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥയുണ്ട്. അത് നാം വിസ്മരിച്ചുകൂടാ - മന്ത്രി പി. പ്രസാദ് തുടർന്ന് പറഞ്ഞു.
Read More in Organisation
Related Stories
കാലം മറക്കാത്ത തമ്പുരാൻ വൈദ്യൻ
3 years, 4 months Ago
നാട്ടറിവ്
2 years, 6 months Ago
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 4 months Ago
ഇ.എം.എസ് ധീഷണാശാലിയായ മാർക്കിസ്റ്റ് ആചാര്യൻ': പ്രകാശനം ചെയ്തു.
2 years, 7 months Ago
ഡിസംബർ 31 : തുഞ്ചൻ ദിനം
3 years, 3 months Ago
ചെറായി ബീച്ച് : വിനോദ സഞ്ചാരികളുടെ പറുദീസ
3 years, 4 months Ago
Comments