Friday, April 18, 2025 Thiruvananthapuram

മെഡിക്കൽ കോളജുകളിൽ ഹെൽപ് ഡെസ്ക്

banner

3 years, 1 month Ago | 269 Views

അത്യാഹിത വിഭാഗത്തിലും മറ്റുമുള്ള രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ മെഡിക്കൽ കോളജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും ഹെൽപ് ഡെസ്ക് വരുന്നു. ഇതിൽ പ്രവർത്തിക്കേണ്ടവരെ പിആർഒ തസ്തികയിൽ നിയമിക്കും.  യോഗ്യത നിശ്ചയിച്ചശേഷം സർക്കാർ നേരിട്ടു താൽക്കാലിക അടിസ്ഥാനത്തിലോ ആശുപത്രി വികസന സമിതി വഴിയോ നിയമനം നടത്തും. രോഗികളുടെ വിവരം അറിയാനാകാതെ ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണു പ്രതീക്ഷ.

ഹൃദ്രോഗബാധയെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കു പോലും മണിക്കൂറുകൾക്കു ശേഷമാണു ചികിത്സ ലഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉന്നതസമിതി റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗത്തിൽ സമൂല മാറ്റത്തിന് ഇതെത്തുടർന്നു മന്ത്രി വീണാ ജോർജ് നിർദേശം നൽകുകയും ചെയ്തു. കാഷ്വൽറ്റിയോടു ചേർന്നു പ്രത്യേക വാർഡ് സ്ഥാപിച്ചു ഡോക്ടർമാരെ മാറ്റിനിയമിക്കും. 

എക്സ്റേ, ലാബ് പരിശോധനകൾ, സ്കാനിങ് എന്നിവയെല്ലാം കാഷ്വൽറ്റിയോടു ചേർന്നുള്ള കെട്ടിടത്തിൽ ക്രമീകരിക്കും. മിക്ക മെഡിക്കൽ കോളജുകളിലും രാത്രിയിൽ ഗുരുതരാവസ്ഥയിലെത്തുന്നവരെ സ്കാനിങ്ങിനും മറ്റും അര കിലോമീറ്ററോളം ദൂരം കൊണ്ടുപോകേണ്ടി വരുന്നുണ്ട്.



Read More in Kerala

Comments