Friday, April 18, 2025 Thiruvananthapuram

ഗുജറാത്തിലെ ധൊലാവീര ലോകപൈതൃകപട്ടികയില്‍

banner

3 years, 8 months Ago | 365 Views


ചൈനയിലെ ഫുഷോയില്‍ നടക്കുന്ന യുനെസ്‌കോ ലോക പൈതൃകസമിതി യോഗത്തിലാണ് ധൊലാവീരയ്ക്ക് പൈതൃകപദവി നല്‍കാന്‍ തീരുമാനമായത്.

ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചിലെ ഹാരപ്പന്‍ സംസ്‌കാരകേന്ദ്രമായ ധൊലാവീരയെ യുനെസ്‌കോ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.  ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

ചൈനയിലെ ഫുഷോയില്‍ നടക്കുന്ന യുനെസ്‌കോ ലോക പൈതൃകസമിതി യോഗത്തിലാണ് ധൊലാവീരയ്ക്ക് പൈതൃകപദവി നല്‍കാന്‍ തീരുമാനമായത്. തെലങ്കാനയിലെ കാകതീയ രുദ്രേശ്വര ക്ഷേത്രത്തിനും കഴിഞ്ഞ ദിവസം ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു. ഇതോടെ ഭാരതം സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ 'സൂപ്പര്‍ 40 ക്‌ളബ്ബില്‍ അംഗമായി' -കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇറ്റലി, സ്‌പെയിന്‍, ചൈന, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ കൂട്ടത്തില്‍ ഇപ്പോഴുള്ളത്. ബി.സി. 3000-1500 കാലത്തിനിടയില്‍ തുടര്‍ച്ചയായി നിലകൊണ്ട ഹാരപ്പന്‍ നാഗരികതയാണ് ധൊലാവീര. നഗരാസൂത്രണം, നിര്‍മാണരീതികള്‍, ജലവിഭവം, വാണിജ്യം, കല എന്നീ മേഖലകളിലൊക്കെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയ നാഗരികതയാണിതെന്ന് പുരാവസ്തു ഗവേഷണത്തില്‍ തെളിഞ്ഞു. 120 ഏക്കറോളം സ്ഥലത്തെ പുരാവസ്തുക്കളാണ് 1967 മുതലുള്ള ഉത്ഖനനങ്ങളില്‍ കണ്ടെത്തിയത്.



Read More in World

Comments