Wednesday, April 16, 2025 Thiruvananthapuram

ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

banner

3 years, 8 months Ago | 333 Views


ഒളിംപിക്‌സ്  വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ആധികാരിക വിജയം. സ്‌കോര്‍: 21-13, 21-15. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. അതേസമയം, ടോക്യോ ഒളിംപിക്‌സിൽ  ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലമെഡലുമാണിത് . നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.



Read More in Sports

Comments

Related Stories