പാബ്ലോ നെരൂദ
4 years, 2 months Ago | 652 Views
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ കവികളിൽ പ്രധാനിയായിരുന്നു പാബ്ലോ നെരൂദ. ചിലിയിൽ 1904 -ലാണ് നെരൂദ ജനിച്ചത്. 'നെഫ്താലി റിക്കാർഡോ റെയ്സ്ബസാൾട്ടൊ' എന്നതാണ് ശരിയായ പേര്. പാബ്ലോനെരൂദ എന്നത് തൂലികാനാമം. എന്നാൽ അദ്ദേഹം എന്നും അറിയപ്പെട്ടിരുന്നത് തൂലികാനാമത്തിലാണ്. 20-ാം വയസ്സിൽ പ്രസിദ്ധീകരിച്ച 'ട്വിന്റി ലൗ പോയംസ് ആൻഡ് സോങ് ഓഫ് ഡസ് പെയർ' എന്ന കാവ്യത്തിലൂടെ പ്രശസ്തി നേടി വിവിധ രാജ്യങ്ങളിൽ ചിലിയുടെ സ്ഥാനപതിയായും പ്രവർത്തിച്ചു. 1948-ൽ ചിലിയിലെ ഭരണമാറ്റത്തെ തുടർന്ന് അറസ്റ് ഒഴിവാക്കാനായി രാജ്യം വിട്ടു. 1952 ൽ തിരിച്ചെത്തി . 1971 ൽ നോബൽ സാഹിത്യസമ്മാനം ലഭിച്ചു. ചിലിയിലെ ഇടതുപക്ഷ പ്രസിഡന്റും സുഹൃത്തുമായ സാൽവദോർ അലൻഡെയെ 1973 ൽ അമേരിക്കൻ സഹായത്തോടെ പട്ടാളം വധിച്ചത് നെരൂദയെ തളർത്തി. 1973 സെപ്റ്റംബർ 23 ന് സാന്റിയോഗോയിൽ വച്ച് അന്തരിച്ചു. പ്രധാന കൃതികൾ റെസിഡൻസ് ഓൺ എർത്ത്, സ്പെയിൻ ഇൻ മൈ ഹാർട്ട്, കാന്റോ ജനറൽ, പൊളിറ്റിക്കൽ പൊയംസ് , മെമ്മയേഴ്സ് (ആത്മകഥ).
Read More in Organisation
Related Stories
നാട്ടറിവ്
3 years Ago
ബി.എസ്.എസ് സംസ്കാര ഭാരതം കാവ്യസദസ്സ് - ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
2 years, 4 months Ago
സെപ്റ്റംബർ ഡയറി
3 years Ago
പി.ഗോവിന്ദപ്പിള്ള അറിവിൻറെ ശൈലാഗ്രശൃംഗം
3 years, 11 months Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
3 years, 5 months Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടന്നു
1 year, 6 months Ago
Comments