ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി
3 years, 8 months Ago | 329 Views
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും.
രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സർട്ടിക്കറ്റുകൾ പൂർണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.
Read More in Kerala
Related Stories
മിനിമം വേതന വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തു
3 years, 7 months Ago
അതിജാഗ്രതയുടെ നാളുകൾ - ആരോഗ്യമന്ത്രി
4 years, 3 months Ago
ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു
3 years, 4 months Ago
കണ്ണൂര് സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
4 years Ago
ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ സ്കിൽ മിഷൻ രൂപീകരിക്കും: മുഖ്യമന്ത്രി
4 years, 4 months Ago
നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്കാരം.
4 years, 1 month Ago
റേഷൻ കടകളിൽ അപേക്ഷ നൽകിയും കാർഡ് പുതുക്കാം
4 years Ago
Comments