ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
4 years, 4 months Ago | 493 Views
ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കു ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയിൽ ചെറുവിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകൾ കാണിക്കും.
കാലഭേദമന്യേ വർഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനൽ ഈയ്യിടെ പുറത്തിറങ്ങിയ “ആർക്കിടെക്‌സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തിൽ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുകയെന്ന് കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് പറഞ്ഞു.
അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മറഞ്ഞിരിക്കുന്ന രത്നമായ അൽഉലയുടെയും ഇതര പൈതൃക കേന്ദ്രങ്ങളുടെയും സമ്പന്നമായ പൈതൃകം അടുത്തറിയാനുള്ള അവസരമാണിതെന്ന് സൗദിയ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഖാലിദ് താഷ് പറഞ്ഞു.
Read More in World
Related Stories
പൂര്‍ണമായും എച്ച്.ഐ.വി പോസിറ്റീവായവര്‍ ജീവനക്കാരായുള്ള ഏഷ്യയിലെ ആദ്യ കഫേ കൊല്‍ക്കത്തയില്‍
3 years, 11 months Ago
മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള നാസയുടെ പദ്ധതി നീട്ടിവെച്ചു
4 years, 4 months Ago
ഇത് ചരിത്രം; അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ കൂറ്റൻ വാണിജ്യ വിമാനമിറക്കി.
4 years, 4 months Ago
പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
1 year, 9 months Ago
Comments