Thursday, April 10, 2025 Thiruvananthapuram

NIMHANS : 275 ഒഴിവ്

banner

3 years, 10 months Ago | 369 Views

266 നഴ്‌സിംഗ് ഓഫീസർ

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യുറോ സയൻസിൽ വിവിധ തസ്തികയിൽ 275 ഒഴിവ്. ജൂൺ 28 വരെ അപേക്ഷിക്കാം. നഴ്‌സിംഗ് ഓഫീസറുടെ തസ്തികയിൽ മാത്രം 266 ഒഴിവുകളുണ്ട്.

നഴ്‌സിംഗ് ഓഫീസർ യോഗ്യത : ബി എസ് സി നഴ്‌സിംഗ്/ബി എസ് സി  (പോസ്റ്റ് സർട്ടിഫിക്കറ്റ് )/ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ്, നഴ്സ് ആൻഡ് മിഡ്വൈഫ്  രജിസ്ട്രേഷൻ. 2 വർഷ പരിചയം.

പ്രായ പരിധി : 35 വയസ്സ് 

ശമ്പളം : 44,900 - 1,42,400 രൂപ 

മറ്റു തസ്തികകളും ഒഴിവുകളും: സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (3), സീനിയർ സയന്റിഫിക് ഓഫീസർ (ന്യുറോമസ്കുലർ - 1), കമ്പ്യൂട്ടർ പ്രോഗ്രാമർ (1), ജൂനിയർ സയന്റിഫിക് ഓഫീസർ (സബ് സ്പെഷ്യാലിറ്റി ബ്ലോക്ക് - 1), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജെനെറ്റിക്സ് - 1) ടീച്ചർ ഫോർ എം ആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി - 1) അസിസ്റ്റന്റ് ഡയറ്റീഷ്യൻ (1 ).

ഫീസ് : സീനിയർ സയന്റിഫിക് ഓഫീസർക്ക് 2,360 രൂപ, മറ്റു തസ്തികകളിൽ 1,180 രൂപ (പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 1180, 885 രൂപ ). ഭിന്നശേഷിക്കാർക്ക് ഫീസില്ല.

അപേക്ഷാഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം പൂരിപ്പിച്ച അപേക്ഷ The Director, NIMHANS, P.B No. 2900. Hosur Road, Bengaluru - 560029 എന്ന വിലാസത്തിൽ അയക്കണം.



Read More in Opportunities

Comments