Saturday, July 19, 2025 Thiruvananthapuram

സ്വീഡനില്‍ അന്താരാഷ്‌ട്ര പുരസ്‌കാരം നേടി മലയാള ചിത്രം "ജോജി"; സന്തോഷം പങ്കുവച്ച്‌ ഫഹദ് ഫാസില്‍

banner

3 years, 9 months Ago | 470 Views

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം കരസ്ഥമാക്കി മലയാള ചിത്രം "ജോജി'. ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ഹിറ്റ് കോംബോയില്‍ ഒരുങ്ങിയ ചിത്രത്തിന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ജോജി. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പുരസ്കാരം ലഭിച്ചതില്‍ സന്തോഷം എന്ന് ഫഹദ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. 'സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത' എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്കാര വിവരം പങ്കുവെച്ചത്.



Read More in Literature

Comments