ജെ.സി.ബി. സാഹിത്യ പുരസ്കാരം എം.മുകുന്ദന്

3 years, 8 months Ago | 721 Views
ജെ.സി.ബി സാഹിത്യ പുരസ്കാരം എം.മുകുന്ദന്. ഡല്ഹി ഗാഥകള് എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഡല്ഹി: എ സോളിലോക്വി' എന്ന കൃതിക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
ഫാത്തിമ ഇ.വി., നന്ദകുമാര് കെ. എന്നിവര് ചേര്ന്നാണ് നോവല് വിവര്ത്തനം ചെയ്തത്. പുസ്തകം വിവര്ത്തനം ചെയ്തയാള്ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. എഴുത്തുകാരിയും സാഹിത്യ വിവര്ത്തകയുമായ സാറാ റായ് (ചെയര്മാന്), അന്നപൂര്ണ ഗരിമെല്ല, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്, അമിത് വര്മ എന്നിവരടങ്ങിയ പാനലാണ് പുസ്തകം തിരഞ്ഞെടുത്തത്.
സാഹിത്യസൃഷ്ടികള്ക്ക് ഇന്ത്യയില് ഏറ്റവും ഉയര്ന്ന സമ്മാനത്തുക നല്കുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരം ജെ.സി.ബി ലിറ്ററേച്ചര് ഫൗണ്ടേഷനാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര് ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന് ഭാഷകളില് നിന്ന് ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയതതോ ആയ കൃതികള്ക്കാണ് പുരസ്കാരം നല്കുന്നത്.
Read More in Literature
Related Stories
2021 -ലെ വയലാർ അവാർഡ് സാഹിത്യകാരൻ ബെന്യാമിന്.
3 years, 9 months Ago
ഒഴിഞ്ഞുമാറലല്ല : ആത്മപരിശോധനയാണാവശ്യം
4 years, 2 months Ago
മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം വിനോദ് കെ ജോസിന്
4 years, 1 month Ago
രാമൻകുട്ടി പിന്നീട് കുളത്തിൽ ഇറങ്ങിയിട്ടില്ല
4 years, 2 months Ago
ഗ്രാമി പുരസ്കാര ചടങ്ങ് ഏപ്രിലിൽ
3 years, 5 months Ago
Comments