Friday, Dec. 19, 2025 Thiruvananthapuram

ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

banner

4 years, 7 months Ago | 614 Views

ദാരിദ്രവും, തൊഴിലില്ലായ്മയും, ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി വാര്‍ത്തകള്‍. 2019 ഒക്ടോബറില്‍, ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും, മികച്ച നടനുള്ള ഓസ്കര്‍ പുരസ്‌കാരം നായകനായ ജൊവാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോഡ് ഫിലിപ്സായിരുന്നു ജോക്കറിന്റെ സംവിധായകന്‍. രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയായിരുന്നു ഒന്നാം ഭാഗം അവസാനിപ്പിച്ചത്. 



Read More in World

Comments