ഫെന്‍സിങില്‍ അഭിമാനമായി അഖില; ഇനി ദേശീയ പരിശീലക

3 years, 7 months Ago | 559 Views
ഫെന്‍സിങില്‍ അഭിമാനമാവുകയാണ് അഖില. ഹരിയാനയിലെ സോണിപത്തില്‍ നടക്കുന്ന 29-ാം നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫെന്‍സിങ് കോച്ചാകുന്നത് ദേശീയതാരം കൂടിയായ വഞ്ചിപ്പൊയ്ക രാമമംഗലത്ത് അഖില അനില്‍.
ഈ ആഴ്ച ഹരിയാനയ്ക്ക് യാത്ര തിരിക്കും. വീടിന് മുകളില്‍ പരിമിതമായ സ്ഥലത്ത് തുടങ്ങിയ പരിശീലനമാണ് അഖിലയെ മുഴുവന്‍ സമയ പരിശീലകയുടെ കുപ്പായത്തില്‍ എത്തിച്ചത്.
പിതാവും സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റുമായ കെ അനില്‍ കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഔറംഗബാദ് സായ് സെന്ററില്‍ പരിശീലനം നേടി. ഇപ്പോള്‍ നാട്ടിലും എറണാകുളത്തുമായി നൂറിലേറെ കുട്ടികളെ പരിശീലിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചെലവേറിയ ഉപകരണങ്ങളാണ് ഫെന്സിങ്ങിന്റേതെന്ന് അഖില പറയുന്നു. മത്സരത്തിന് ഉപയോഗിക്കുന്ന വാളുകള്‍ വര്‍ഷത്തില്‍ രണ്ടു തവണ മാറ്റി വാങ്ങണം.
രാജ്യാന്തര നിലവാരമുള്ള കായിക താരങ്ങളെ ലഭിക്കാന്‍ മികച്ച പരിശീലന സൗകര്യം കൂടിയേ തീരൂ. 2009 മുതല്‍ സായി തലശ്ശേരിയിലെ സാഗര്‍ എസ് ലാഗുവാണ് പരിശീലകന്. 2019ല്‍ ഔറംഗാബാദ് സായിയില്‍ നിന്നും ഫെന്‍സിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും 2021 നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍നിന്ന് ഫെന്‍സിങ് ഡിപ്ലോമയയും നേടി. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കോഴിക്കോട് കേന്ദ്രത്തിലും തുടര്‍ന്ന് പട്യാല നേതാജി സുഭാഷ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലും മികച്ച പരിശീലനം നേടി.
2015ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്തില്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടി. ദേശീയ ജൂനിയര്‍, സീനിയര്‍, യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 32 മെഡലുകള്‍ നേടി. സഹോദരന് അഖില്‍ അനില്‍ ടീമിന്റെ രണ്ട് മാനേജര്‍മാരില്‍ ഒരാളാണ്. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഐ എം അംഗങ്ങളുമാണ്. അമ്മ അനില അനില്‍ നഗരസഭാ കൗണ്‍സിലറും സിപിഐ എം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. താഴെ വെട്ടിപ്പുറം സ്വദേശി എസ് അതീര്‍ഥ് മാനേജരായി ഒപ്പമുണ്ട്.
Read More in Sports
Related Stories
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും പടികടന്ന് ദേവ്ദത്ത്
1 year, 5 months Ago
ലോക പാരാ അത്ലറ്റിക്സ്; സുമിത് ആന്റിലിന് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം
1 year, 2 months Ago
12 പേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം; ശ്രീജേഷ്, നീരജ് ചോപ്ര, ഛേത്രി, മിതാലി പട്ടികയില്‍
3 years, 8 months Ago
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം
4 years, 1 month Ago
Comments